2022, മാർച്ച് 6, ഞായറാഴ്‌ച

2022 മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുന്ന പരീക്ഷ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ

 


2022 മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുന്ന പരീക്ഷ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ:

💧ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ വർക്ക്ഷീറ്റ് മാതൃകയിൽ ആണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്.

💧5 മുതൽ 9 വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപ്പേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.

💧ചോദ്യപേപ്പറുകൾ മാർച്ച് 21നകം BRC കളിൽ എത്തിക്കുന്നതാണ്. സ്‌കൂൾ പ്രഥമാധ്യാപകർ ബന്ധപ്പെട്ട BRC കളിൽ നിന്നും ചോദ്യപേപ്പറുകൾ ശേഖരിക്കേണ്ടതാണ്.

💧പരീക്ഷ സംബന്ധിച്ച എൽ.പി/ യു.പി, എച്ച്.എസ് വിഭാഗം ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്‌ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകൾ, എൽ.പി/ യു.പി ഇൻഡിപെൻഡന്റ് സ്‌കൂൾ, എൽ.പി/ യു.പി അറ്റാച്ഡ് സ്‌കൂൾ എന്നീ വിഭാഗങ്ങൾ ഒരേ ടൈംടേബിൾ തന്നെയാണ് പിന്തുടരേണ്ടത്.

💧എൽ.പി ക്ലാസ്സുകളിലെ കുട്ടികളോട്‌ പരീക്ഷ ദിവസങ്ങളിൽ ക്രയോണുകൾ / കളർ പെൻസിൽ കരുതാൻ നിർദ്ദേശം നൽകേണ്ടതാണ്.

💧5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

💧5 മുതൽ 7 വരെ ക്ലാസ്സുകളിലെ കലാ-കായിക, പ്രവൃത്തി പരിചയ വിഷയത്തിന്റെ പരീക്ഷ ചോദ്യപേപ്പറുകൾ സ്‌കൂൾ തലത്തിൽ തയ്യാറാക്കി ഉചിതമായ സമയം കണ്ടെത്തി പരീക്ഷ നടത്തേണ്ടതാണ്.

💧ചോദ്യപേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ SCERT നൽകുന്നതാണ്.

💧8,9 ക്ലാസ്സുകളുടെ വാർഷിക മൂല്യനിർണയ പ്രക്രിയ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ കഴിയുന്നവിധമാണ് ആസൂത്രണം ചെയ്തുട്ടുള്ളത്. നേരിട്ടുള്ള ക്ലാസ്സുകൾ പൂർണമായും കുട്ടികൾക്ക് ലഭ്യമായിട്ടില്ല എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ചോദ്യപ്പേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

💧എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

💧8,9 ക്ലാസ്സുകളിലെ ചോദ്യപേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും.

0 comments: