2022, മാർച്ച് 6, ഞായറാഴ്‌ച

നീറ്റ്, കീം പരീക്ഷകള്‍ ജൂണില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

 

മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (യു.ജി.) 2022 ജൂണോടെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 25ന് പരീക്ഷ നടത്തുമെന്നാണ് ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടുകള്‍. ജൂലൈയിലായിരിക്കും പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും.

പരീക്ഷ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കും.രജിസ്‌ട്രേഷന് ഒരുമാസത്തെ സമയം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. https://nta.ac.in/, https://neet.nta.nic.in.

2022 - 23 അക്കാദമിക് വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂണ്‍ 12ന് നടക്കും. പേപ്പര്‍ ഒന്ന്: ഫിസിക്‌സ്,കെമിസ്ട്രി രാവിലെ 10 മുതല്‍ 12.30 വരെ. പേപ്പര്‍ രണ്ട്: മാത്തമാറ്റിക്‌സ് ഉച്ചയ്ക്കുശേഷം 2.30 മുതല്‍ അഞ്ചുവരെ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://www.cee.kerala.gov.in/main.php.


0 comments: