2022, മാർച്ച് 24, വ്യാഴാഴ്‌ച

ഒരു ഉത്തരക്കടലാസിന് പരമാവധി 10 മിനിറ്റ്; ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ മാറ്റം

 


സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യ നിര്‍ണയ നടപടികളില്‍ ‍‍ മാറ്റം. അധ്യാപകര്‍ ഒരു ദിവസം നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പുതുക്കിയ പരീക്ഷാ മാനുവല്‍  അനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്.കഴിഞ്ഞ വർഷം വരെ ഓരോ അധ്യാപകനും ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്. ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് 40 ഉത്തരക്കടലാസും. ഈ വര്‍ഷം മുതല്‍ ഇത് 34, 50 എന്നിങ്ങനെയാകും.

പ്രായോഗിക പരീക്ഷയുള്ള സയൻസ് വിഷയങ്ങൾക്ക് അറുപതും പ്രായോഗിക പരീക്ഷയില്ലാത്ത ഭാഷാ വിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും എൺപതും ആണ് പരമാവധി  മാർക്ക്.പുതിയ മാറ്റം അനുസരിച്ച്  6 മണിക്കൂറാണ് അധ്യാപകർ ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട സമയം. ഒരു ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതിന് എടുക്കാവുന്ന പരമാവധി സമയം 10 മിനിറ്റാണ്, ബയോളജി വിഷയങ്ങൾക്ക് 7 മിനിറ്റ്. ഇതു മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്ന് അധ്യാപകർ പരാതിപ്പെടുന്നു. കൂടാതെ അധ്യാപകരെ സമ്മർദത്തിലാക്കുകയും ചെയ്യും.പുതുക്കിയ മാനദണ്ഡപ്രകാരം പരീക്ഷകളുടെ സമയദൈർഘ്യമോ, ആകെ മാർക്കോ വ്യത്യാസപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വർഷം ചോദ്യങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടാകും.


1 അഭിപ്രായം: