2022, മാർച്ച് 18, വെള്ളിയാഴ്‌ച

കെ.എസ്.ഇ.ബിയുടെ സ്റ്റാൻഡ് അപ് കോമഡി മത്സരം; 10,000 രൂപ സമ്മാനം

 

കെ എസ് ഇ ബിയുടെ 65 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഹൈവോൾട്ടേജ് സ്റ്റാൻഡ് അപ് കോമഡി എന്ന പേരിൽ മത്സരം സംഘടിപ്പിക്കും. പൊതു ജനങ്ങൾക്കും കെ എസ് ഇ ബി ജീവനക്കാർക്കും പങ്കെടുക്കാം. പൊതുജനങ്ങൾ - ‘ കറണ്ടും ഞാനും' എന്ന വിഷയത്തിലും, ജീവനക്കാർ - ‘ എന്റെ കറണ്ടാപ്പീസ് അനുഭവങ്ങൾ' എന്ന വിഷയത്തിലുമാണ് സ്റ്റാൻഡ് അപ് കോമഡി അവതരിപ്പിക്കേണ്ടത്. മൊബൈൽ ഫോണിൽ പോർട്രെയ്റ്റ് മോഡിൽ ചിത്രീകരിച്ച പരമാവധി 5 മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോകൾ prdksebl@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കണം. 2022 മാർച്ച് 24 വൈകീട്ട് 5 മണിക്കകം മേൽപ്പറഞ്ഞ ഇ മെയിൽ വിലാസത്തിൽ ലഭിച്ചിട്ടുള്ള വീഡിയോകൾ മാത്രമായിരിക്കും മത്സരത്തിന് പരിഗണിക്കുക. പൊതുജനങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും ജൂറി തെരഞ്ഞെടുക്കുന്ന മികച്ച 5 വീതം സ്റ്റാൻഡ് അപ് കോമഡി വീഡിയോകൾക്ക് 10,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. സംശയങ്ങൾ ദൂരീകരിക്കാൻ കെ എസ് ഇ ബി പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ 94960 11848 എന്ന നമ്പരിൽ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാവുന്നതാണ്.

0 comments: