കോഴിക്കോട് എന്‍.ഐ.ടി.യിലെ ബി.ആര്‍ക്. പ്രവേശനം ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 2എ റാങ്ക് പരിഗണിച്ചാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഈ പരീക്ഷ രണ്ടുതവണ നടത്തും. ആദ്യ സെഷന്‍ ഏപ്രില്‍/മേയ് മാസങ്ങളിലായും രണ്ടാം സെഷന്‍ മേയിലും. രണ്ടും അഭിമുഖീകരിച്ചാല്‍ മെച്ചപ്പെട്ട സ്‌കോര്‍ പരിഗണിക്കും. ആദ്യ സെഷനില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. രണ്ടാം സെഷന് ഏപ്രില്‍ എട്ടുമുതല്‍ മേയ് മൂന്നുവരെ അപേക്ഷിക്കാം. ജെ .ഇ .ഇ മെയിനിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ബി.ആര്‍ക്. പ്രവേശനം പേപ്പര്‍ 2എ റാങ്ക് പരിഗണിച്ചാണ്. വിശദാംശങ്ങള്‍ക്ക് https://jeemain.nta.nic.in .
ഐ.ഐ.ടി. ബി.ആര്‍ക്. പ്രവേശന പ്രക്രിയയില്‍ പല ഘട്ടങ്ങളുണ്ട്. ആദ്യം ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍1 (ബി.ഇ/ബി.ടെക്. പ്രവേശന പരീക്ഷ) അഭിമുഖീകരിച്ച് .ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് എഴുതാന്‍ അര്‍ഹത ലഭിക്കണം. 2,50,000 പേര്‍ക്കാണ് ഈ അര്‍ഹത ലഭിക്കുക. ഈ യോഗ്യത നേടുന്നവര്‍ക്ക് ഐ.ഐ.ടി. നടത്തുന്ന ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം. ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് പ്രത്യേകം റാങ്കിങ് ഇല്ല. ഐ.ഐ.ടി. ബി.ആര്‍ക്. പ്രവേശനം, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാണ്. വിവരങ്ങള്‍ക്ക് https://jeeadv.ac.in കാണണം. ഐ.ഐ.ടി. ബി.ആര്‍ക് പ്രവേശനത്തിന് ജെ.ഇ.ഇ.മെയിന്‍.പേപ്പര്‍ 2എ റാങ്കോ നാറ്റാ സ്‌കോറോ പരിഗണിക്കില്ല.
0 comments: