2022, ഏപ്രിൽ 7, വ്യാഴാഴ്‌ച

നിങ്ങള്‍ തയ്യാറാണോ? പോസ്റ്റോഫീസ് ഫ്രാഞ്ചൈസി എടുക്കാം, ഉടന്‍ അപേക്ഷിച്ചാല്‍ സ്ഥിരവരുമാനം ഉറപ്പ്!

                                          


ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് കുറഞ്ഞ മുതല്‍ മുടക്കില്‍ ബിസിനസ് ആരംഭിക്കാന്‍ അവസരം നല്‍കി ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്. ഇതിനായി ലക്ഷങ്ങളൊന്നും മുടക്കേണ്ട, വെറും 5000 രൂപയ്‌ക്ക് പോസ്റ്റ് ഓഫീസിന്റെ ഫ്രാഞ്ചൈസി തുടങ്ങാം. ചുരുക്കി പറഞ്ഞാല്‍ ഇതിലൂടെ ഒരു പോസ്റ്റ് ഓഫീസ് തുറന്ന് നിങ്ങള്‍ക്ക് വരുമാനമുണ്ടാക്കാം. ഫ്രാഞ്ചൈസി എടുക്കുന്നതിലൂടെ എല്ലാ വര്‍ഷവും ലക്ഷങ്ങള്‍ വരെ സമ്ബാദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

പോസ്റ്റല്‍ ഫ്രാഞ്ചൈസി എന്നാല്‍ എന്ത്?

ഇന്ത്യന്‍ പോസ്റ്റ് ഓഫീസുകളില്ലാത്ത സ്ഥലങ്ങളില്‍ പോസ്റ്റല്‍ സേവനം നടപ്പാക്കാനാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. ഇങ്ങനെ രണ്ട് തരം ഫ്രാഞ്ചൈസികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ആദ്യത്തേത് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റും രണ്ടാമത്തേത് തപാല്‍ ഏജന്റുമാരുടെ ഫ്രാഞ്ചൈസിയും. ഏത് തരം ഫ്രാഞ്ചൈസി വേണം എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം.

തപാല്‍ ഏജന്റുമാര്‍ എന്നാൽ ഗ്രാമ-നഗര പ്രദേശങ്ങളിലുള്ള വീടുകളില്‍ തപാല്‍ സ്റ്റാമ്ബുകള്‍ അടക്കമുള്ള സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ വീടുതോറും എത്തിക്കുന്ന ഏജന്റുമാരാണ് . ഒരു ഫ്രാഞ്ചൈസി ലഭിക്കാന്‍ ചെലവ് 5000 രൂപ മാത്രമേ ഉള്ളൂ. ഇങ്ങനെ ഫ്രാഞ്ചൈസി ലഭിച്ചതിന് ശേഷം വരുമാനം ലഭിക്കുക കമ്മീഷന്‍ വഴിയുമായിരിക്കും.

ആര്‍ക്കൊക്കെ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കാം?

നിലവിൽ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയ്‌ക്കും പോസ്റ്റല്‍ ഫ്രാഞ്ചൈസിക്കും നിക്ഷേപം 5000 രൂപയാണ്. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഫ്രാഞ്ചൈസി എടുക്കാം. എന്നാൽ ഇന്ത്യന്‍ പൗരത്വം നിര്‍ബന്ധമാണ്. പക്ഷേ സര്‍ക്കാര്‍ അംഗീകൃത സ്‌കൂളില്‍ കുറഞ്ഞത് എട്ടാം ക്ലാസ് എങ്കിലും പാസായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

നിങ്ങൾ ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ഫോം പൂരിപ്പിച്ച്‌ സമര്‍പ്പിക്കുക എന്നതാണ്. അപേക്ഷാ ഫോം അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നോ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാൻ സാധിക്കും. അപേക്ഷയുടെ കൂടെ അനുബന്ധ രേഖകളും അപ്ലോഡ് ചെയ്യണം. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യ പോസ്റ്റുമായി ഒരു ധാരണാപത്രം ഒപ്പിടണം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീമിനായുള്ള അന്തിമ തിരഞ്ഞെടുപ്പ്, ഫോം സമര്‍പ്പിച്ച തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഡിവിഷണല്‍ ഹെഡ് നടത്തുന്നതാണ്.

കമ്മീഷന്‍

പോസ്റ്റ് ഓഫീസ് വഴി നടക്കുന്ന ഓരോ ഇടപാടിനും നിങ്ങൾക്ക് കമ്മീഷന്‍ ലഭിക്കും. രജിസ്‌ട്രേഡ് അയക്കുന്നതിന് മൂന്ന് രൂപ, സ്പീഡ് പോസ്റ്റിന് അഞ്ച് രൂപ, 100 രൂപ മുതല്‍ 200 വരെയുള്ള മണി ഓഡറുകള്‍ത്ത് 3.50 രൂപ, 200 രൂപയ്‌ക്ക് മുകളിലുള്ള മണി ഓഡറിന് അഞ്ച് രൂപ, ഒരുമാസം ആയിരം ഇടപാടുകള്‍ക്ക് മുകളില്‍ നടന്നാല്‍ 20 ശതമാനം അധിക കമ്മീഷന്‍, സ്റ്റാമ്ബ്, സ്റ്റേഷനറി, മണി ഓഡര്‍ ഫോമുകള്‍ എന്നിവ വിറ്റ തുകയുടെ അഞ്ച് ശതമാനം.റവന്യൂ സ്റ്റാമ്ബുകള്‍, സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് ഫീസ് സ്റ്റാമ്ബുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ സേവനങ്ങളില്‍ പോസ്റ്റല്‍ വകുപ്പ് വരുമാനത്തിന്റെ 40ശതമാനമാണ് നിങ്ങൾക്ക് നല്‍കുന്നത്.

0 comments: