2022, ഏപ്രിൽ 7, വ്യാഴാഴ്‌ച

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് സ്വയം രക്ഷനേടാം.

                                           


ദിനംപ്രതി ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് പുറത്തുവരുന്നത്. സര്‍ക്കാരും മറ്റ് സാമ്ബത്തിക സ്ഥാപനങ്ങളും തട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നിരുന്നാലും അവയെ വെല്ലുന്ന രീതിയിലാണ് തട്ടിപ്പുകാരുടെ മുന്നേറ്റം.

ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകാതിരിയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം എല്ലാവരും സ്വയം ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

ഇന്ന് ദിനംപ്രതി ഇന്‍റര്‍നെറ്റ് ഉപയോഗം വളരെയധികം വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. കൂടാതെ, ഡിജിറ്റല്‍ പണമിടപാട് ഇന്ന് സാധാരണമാണ്. വന്‍കിട ഷോറൂമുകളില്‍ മാത്രമല്ല ചെറിയ കടകളില്‍ പോലും ഇന്ന് ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ഉണ്ട്. ഇന്ന് പണമിടപാട് നടത്താന്‍ എളുപ്പമാണ്, എന്നാല്‍ അതേപോലെ തന്നെ തട്ടിപ്പില്‍ വീഴാനും നല്ല എളുപ്പമാണ്. 

ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വളരെ വ്യത്യസ്ത തരത്തിലുള്ള കേസുകളാണ് ദിവസവും പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്ബോള്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ഡിജിറ്റല്‍ പേയ്‌മെന്‍റ് ആപ്പ് വഴി നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകള്‍ വളരെ വേഗത്തിൽ നടത്താന്‍ കഴിയും. അതേപോലെ തന്നെ വളരെ വേഗത്തിൽ തട്ടിപ്പും സംഭവിക്കാം. നിങ്ങളുടെ ഒരു ചെറിയ അശ്രദ്ധകൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ട് കാലിയാക്കും. ഓണ്‍ലൈന്‍ തട്ടിപ്പില്‍പ്പെടാതെ നിങ്ങളെ രക്ഷിക്കാന്‍ ചില കാര്യങ്ങള്‍ അറിയാം. നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ ഒരിയ്ക്കലും ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല.

1. ഓണ്‍ലൈന്‍ തട്ടിപ്പ് (Online Fraud) ഒഴിവാക്കാന്‍, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ ആരുമായും ഒരിക്കലും നിങ്ങൾ പങ്കുവയ്ക്കരുത്. പണമിടപാടുകള്‍ നടത്തുമ്ബോള്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിക്കില്ലെന്ന് നിങ്ങൾ ഓര്‍മ്മിക്കുക. അതുകൊണ്ട് നിങ്ങള്‍ പണമിടപാടുകള്‍ നടത്തുന്ന സമയത്ത് നിങ്ങളോട് അക്കൗണ്ട് വിശദാംശങ്ങള്‍ ചോദിച്ചാല്‍, ജാഗ്രത പാലിക്കുക, ഒരിക്കലും വിശദാംശങ്ങള്‍ പങ്കിടരുത്.

2. നിങ്ങൾ പലപ്പോഴും ഡിജിറ്റല്‍ പേയ്‌മെന്‍റുകള്‍ നടത്തുമ്ബോഴോ അല്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികള്‍ ഓണ്‍ലൈനായി ചെയ്യുമ്ബോഴോ, ഇടപാട് സ്ഥിരീകരിക്കാന്‍ ബാങ്ക് നിങ്ങള്‍ക്ക് ഒരു OTP അയയ്ക്കും. യാതൊരു കാരണവശാലും നിങ്ങൾ ഈ OTP ആരുമായും പങ്കിടരുത്. കാരണം OTP പങ്കിട്ടാല്‍ നിമിഷങ്ങള്‍ക്കകം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയേക്കാം.

3. ഒരിക്കലും അജ്ഞാത സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാതിരിയ്ക്കുക. സന്ദേശത്തില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനോ തുറക്കാനോ ആവശ്യപ്പെടുകയാണെങ്കില്‍, നിങ്ങളത് ശ്രദ്ധിക്കണം. കാരണം അത് തട്ടിപ്പ് ആകാം. ഇത്തരം ലിങ്കുകള്‍ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിമിഷങ്ങള്‍ക്കകം ഹാക്കര്‍മാരില്‍ എത്താം. കൂടാതെ, ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കുക. കഴിവതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾ തട്ടിപ്പിന് ഇരയാകും. 

0 comments: