2022, ഏപ്രിൽ 19, ചൊവ്വാഴ്ച

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്രാഞ്ചസി വഴി സമ്പാദിക്കാം

                                         


ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI).ഇപ്പോൾ ഇതാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ATM ഫ്രാഞ്ചസിവഴി പണം സംബാധിക്കുവാനുള്ള ഓപ്‌ഷനുകളുമായി ഇതാ എസ് ബി ഐ എത്തിയിരിക്കുന്നു. ഇപ്രകാരം ഫ്രാഞ്ചസി ലഭിക്കുന്നതിനായി 5 ലക്ഷം രൂപയാണ് ഇതിന്നായി നിങ്ങൾ മുടക്കേണ്ടത്. 

ഇത്തരത്തിൽ നിങ്ങൾക്ക് ഫ്രാഞ്ചസി എടുക്കുന്നതിനായി നിങ്ങൾ അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുമായോ അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്. ഇപ്പോൾ ഇന്ത്യയിൽ കൂടുതൽ ATMമുകൾ സ്ഥാപിക്കുവാൻ ഒരുങ്ങുകയാണ് SBI. 

ഇത്തരത്തിൽ നിങ്ങൾക്ക് ഫ്രാഞ്ചസി എടുക്കുന്നതിനു 5 ലക്ഷം രൂപയാണ് മുടക്കുമുതൽ വരുന്നത്. അതായത് 3 ലക്ഷം രൂപ ഇതിന്റെ പ്രവർത്തനത്തിനും അതുപോലെ 2 ലക്ഷം രൂപ കരാർ കഴിയുമ്പോൾ തിരിച്ചു ലഭിക്കുകയും ചെയ്യുന്നതാണ്. പക്ഷേ കാലാവധി കഴിയാതെ ഫ്രാഞ്ചസി ഉപേക്ഷിക്കുകയാണെങ്കിൽ 1 ലക്ഷം രൂപയെ തിരികെ ലഭിക്കുകയുള്ളു. നിങ്ങൾക്ക് വരുമാനം രണ്ടു തരത്തിൽ ലഭിക്കുന്നതാണ്. ഓരോ തവണ പണം പിൻവലിക്കുമ്പോൾ ഫ്രാഞ്ചസിയ്ക്ക് 8 രൂപയും അതുപോലെ മറ്റു ഇടപാടുകൾക്ക് അതായത് ബാലൻസ് പരിശോധന ,മിനി സ്റ്റേറ്റ്മെന്റ് എന്നിങ്ങനെയുള്ളതിനു 2 രൂപയും ആണ് ഫ്രാഞ്ചസിക്ക് ലഭിക്കുക. നല്ല തിരക്കുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ നല്ല ഒരു തുകയും മാസ്സം നിങ്ങൾക്ക് സമ്പാദിക്കാം. 


0 comments: