ഓരോ ഇന്ത്യന്‍ പൗരനും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയല്‍ രേഖയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India) നല്‍കുന്ന ആധാര്‍ കാര്‍ഡ് .ഈ 12 അക്ക നമ്പർ രാജ്യത്ത് പല ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ നിര്‍ബന്ധം ആക്കിയിട്ടുണ്ട്. ഒരാളുടെ ജനനത്തീയതി, വിലാസം, മൊബൈല്‍ നമ്പർ എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ ആധാര്‍ കാര്‍ഡില്‍ അടങ്ങിയിരിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ആധാര്‍ ഉപയോഗിച്ചു കൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാകുകയാണ്. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ വരെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുണ്ട്.
ആധാര്‍ കാര്‍ഡ് ഉടമകള്‍ തങ്ങളുടെ മൊബൈല്‍ നമ്പറുകൾ 12 അക്ക ആധാര്‍ നമ്പർ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് യുഐഡിഎഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരാളുടെ മൊബൈല്‍നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ലളിതമായ ചില വേരിഫിക്കേഷന്‍ നടപടികളും യുഐഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്. ''എപ്പോഴും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ മൊബൈല്‍ നമ്പർ അപ്ഡേറ്റ് ചെയ്യുക. നിങ്ങളുടെ ശരിയായ മൊബൈല്‍ നമ്പറോ ഇമെയിലോ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്നതിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് അത് സ്ഥിരീകരിക്കാന്‍ കഴിയും'', myaadhaar.uidai.gov.in/verify-email-mobile ആണ് യുഐഡിഎഐ നല്‍കിയിരിക്കുന്ന വേരിഫിക്കേഷന്‍ ലിങ്ക്.
ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പർ അല്ലെങ്കില്‍ ഇമെയില്‍ ഐഡി എങ്ങനെ വേരിഫൈ ചെയ്യാം?
ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് അവരുടെ 12 അക്ക നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, അവര്‍ക്ക് ഇത് പരിശോധിക്കാന്‍ യുഐഡിഎഐ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം. താഴെ പറയുന്നവയാണ് ലളിതമായ ആ വേരിഫിക്കേഷന്‍ സ്റ്റെപ്പുകള്‍.
1. myaadhaar.uidai.gov.in/verify-email-mobile എന്ന വെബ്സൈറ്റില്‍ കയറി ലോഗിന്‍ ചെയ്യുക.
2. വേരിഫൈ മൊബൈല്‍ നമ്പർ , വേരിഫൈ ഇ-മെയില്‍ അഡ്രസ് എന്നീ രണ്ട് ഓപ്ഷനുകള്‍ വെബ്സൈറ്റില്‍ കാണാം. നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.
3. വേരിഫിക്കേഷനായി ആദ്യം നിങ്ങളുടെ ആധാര്‍ നമ്പർ നല്‍കേണ്ടതുണ്ട്.
4. നിങ്ങളുടെ ആവശ്യം അനുസരിച്ച് മൊബൈല്‍ നമ്പറോ ഇ-മെയില്‍ വിലാസമോ നല്‍കുക
5. ക്യാപ്‌ച ശരിയായി നല്‍കി OTP ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇ-മെയില്‍ ഐഡിയിലോ മൊബൈല്‍ നമ്പറിലോ ഒടിപി ലഭിച്ചാല്‍ നിങ്ങളുടെ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്നും മൊബൈല്‍നമ്പറോ ഇ-മെയില്‍ ഐഡിയോ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നുമാണ് അര്‍ത്ഥം. അതിനാല്‍, ആധാര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാന്‍ ലളിതമായ ഈ വേരിഫിക്കേഷന്‍ സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കുക. ഒപ്പം യുഐഡിഎഐയുടെ നിര്‍ദേശങ്ങള്‍ എപ്പോഴും പാലിക്കുകയും ചെയ്യുക.
0 comments: