2022, മേയ് 27, വെള്ളിയാഴ്‌ച

ബി.എസ് .എഫ് (B.S.F)ൽ 90 പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു ;അവസാന തീയതി ജൂൺ 8

 

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ​ഗ്രൂപ്പ് ബിയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 90 പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്ക്സ്), ജൂനിയർ എഞ്ചിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. താൽപ്പര്യമുള്ളവർക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 

 ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): 1 പോസ്റ്റ്

പേ സ്കെയിൽ: 44900 – 142400/- ലെവൽ-7

സബ് ഇൻസ്പെക്ടർ (വർക്സ്): 57 

പേ സ്കെയിൽ: 35400 – 112400/- ലെവൽ-6

ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ): 32 തസ്തികകൾ

പേ സ്കെയിൽ: 35400 – 112400/- ലെവൽ-6

യോ​ഗ്യത

സബ് ഇൻസ്‌പെക്ടർ (വർക്കുകൾ): കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

സബ് ഇൻസ്പെക്ടർ (ഇലക്‌ട്രിക്കൽ): കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആർക്കിടെക്ചറിൽ ബിരുദം ഉണ്ടായിരിക്കണം. ഒപ്പം ആർക്കിടെക്റ്റ്സ് ആക്ട്, 1972 പ്രകാരം കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്യുകയും വേണം.

പരീക്ഷാ ഫീസ് അടയ്ക്കേണ്ടത് എങ്ങനെ?

നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി ഉദ്യോ​ഗാർഥികൾക്ക് പരീക്ഷാ ഫീസ് അടയ്ക്കാം. Gen/OBC/EWS-ന്: 200/- രൂപയാണ് ഫീസ്. വനിതകൾ/എസ്‌സി/എസ്ടി/എക്സ് - എസ് എന്നിവർക്ക് ഫീസില്ല. 

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോ​ഗാർഥികളെ തിരഞ്ഞെടുപ്പ്. സാക്ഷ്യപത്രങ്ങൾ/രേഖകൾ എന്നിവയുടെ പരിശോധന, ‌ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കൽ പരിശോധന (DME) തുടങ്ങിയവയും ഉണ്ടായിരിക്കും.


0 comments: