സംവരണ വിഭാഗക്കാർ ആകെ 40 ശതമാനം മാർക്ക് നേടിയിരിക്കണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ജൂലൈ 9ന് രാവിലെ 10 മുതൽ 11.40 വരെ പ്രവേശന പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം.
www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി മേയ് 28 മുതൽ ജൂൺ 25 വരെ അപേക്ഷാ ഫീസ് ഒടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 27 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും സംവരണ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്‌സൈറ്റിലൂടെ ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-234396, 2560327.
0 comments: