ന്യൂഡൽഹി ;രാജ്യത്ത് ചൂടു കൂടുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനങ്ങൾക്കു മാർഗരേഖയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. യൂണിഫോം ചട്ടങ്ങളിൽ ഇളവു നൽകണം, സമയം പുനഃക്രമീകരിക്കണം, ക്ലാസ് മുറിക്കു പുറത്തുള്ള പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കണം തുടങ്ങിയവയാണു നിർദേശങ്ങൾ.
സ്കൂളുകളിൽ ക്ലാസുകൾ നേരത്തെ ആരംഭിച്ച് ഉച്ചയ്ക്കു മുൻപു പൂർത്തിയാക്കണം, ക്ലാസ് സമയം കുറയ്ക്കണം, ശുദ്ധജലം, ഫസ്റ്റ് എയ്ഡ് മരുന്നുകൾ എന്നിവ സ്കൂൾ ബസുകളിൽ ഉറപ്പാക്കണം. സൈക്കിളിലെത്തുന്നവരോടു തല മൂടി യാത്ര ചെയ്യാൻ പറയണം, പൊതുഗതാഗത മാർഗങ്ങൾ പരമാവധി ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
0 comments: