ഭാവിയെ മുന്‍നിര്‍ത്തി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്‍പില്‍ ഇന്ന് ഒരുപാട് ഓപ്ഷനുകളുമുണ്ട്.അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍ ആയിരിക്കും.പോസ്റ്റ് ഓഫീസ് വഴി മികച്ച ആദായങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ മികച്ച ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ ഗ്രാം സുരക്ഷ പദ്ധതി.
കുറഞ്ഞ നിക്ഷേപവും കൂടുതല്‍ ലാഭവും, അതാണ് ഈ സ്കീമിന്റെ ഗുണം. ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരാള്‍ 1411 രൂപ മാത്രം അടച്ചാല്‍ മതി. പദ്ധതി മെച്ചുവേര്‍ഡ് ആകുമ്ബോള്‍ 35 ലക്ഷം രൂപയാണ് നിങ്ങളുടെ കയ്യിലെത്തുക.നിക്ഷേപിച്ച തുക ബോണസ് സഹിതം 80 വയസിന് ശേഷമാകും നിക്ഷേപകന് ലഭിക്കുക. അല്ലെങ്കില്‍ മരണസമയത്ത് അവരുടെ നിയമപരമായ അവകാശി/ നോമിനി ആരാണോ അവര്‍ക്ക് പണം ലഭിക്കും. 19 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം.10,000 രൂപ മുതല്‍ 10 ലക്ഷം രൂപവരെയുള്ള പോളിസികളില്‍ നിക്ഷേപിക്കാന്‍ കഴിയും.പ്രതിമാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം അല്ലെങ്കില്‍ വര്‍ഷം തോറും പ്രീമിയം അടയ്ക്കാം. പ്രീമിയം അടയ്ക്കുന്നതിന് ഉപഭോക്താവിന് 30 ദിവസത്തെ ഗ്രേസും നല്‍കുന്നുണ്ട്.
0 comments: