2022, മേയ് 12, വ്യാഴാഴ്‌ച

മലയാളം അക്ഷരമാല ഉൾപ്പെടുത്തുക 1, 2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മാത്രം

 


ഈ അധ്യയനവർഷം മലയാളം അക്ഷരമാല ഉൾപ്പെടുത്തുക 1, 2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മാത്രം. ഈ ക്ലാസുകാരുടെ രണ്ടാം ടേം പാഠപുസ്തകത്തിലാകും അക്ഷരമാല ഉൾപ്പെടുത്തുകയെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

ആദ്യ ടേം പാഠപുസ്തകങ്ങൾ അച്ചടിച്ചുകഴിഞ്ഞു. ആ സാഹചര്യത്തിൽ, പുസ്തകത്തിൽ ഒട്ടിച്ചുവയ്ക്കാവുന്ന വിധം അക്ഷരമാല മാത്രം അച്ചടിച്ച് അധ്യയന വർഷത്തിന്റെ തുടക്കത്തിൽത്തന്നെ നൽകുന്നതു സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ, അതു മാത്രമായി തയാറാക്കി വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് രണ്ടാം ടേം പാഠപുസ്തകത്തിൽത്തന്നെ അക്ഷരമാല ഉൾപ്പെടുത്തുന്നത്. 2013ൽ ആണ് പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല പുറത്തായത്.


0 comments: