പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ പഠനോപകരണങ്ങള്‍ക്കുണ്ടാകുന്ന വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഇടപെടല്‍. കേരളത്തിലുടനീളം സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ തുറന്ന് കുറഞ്ഞ വിലയ്ക്ക് കണ്‍സ്യൂമര്‍ ഫെഡ് പഠനോപകരണങ്ങള്‍ ലഭ്യമാക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ ഉടമസ്ഥതയിലുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സഹകരണ സംഘങ്ങള്‍ നടത്തുന്ന മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക.
കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ കണ്‍സ്യൂമര്‍ ഫെഡിന്റെ തനത് ഉത്പ്പന്നമായ ത്രിവേണി നോട്ട് ബുക്കുകള്‍ക്ക് പുറമെ വിവിധ കമ്പനികുടെ കുടകള്‍,പേന, പെന്‍സില്‍, ബാഗുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സുകള്‍, ടിഫിന്‍ ബോക്സുകള്‍, റെയിന്‍ കോട്ടുകള്‍ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും 20ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ വില്‍പ്പന നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിംഗ് ഡയറക്ടര്‍ ഡോ സനില്‍ എസ്‌കെ എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം 50, കൊല്ലം 45, പത്തനംതിട്ട 30, ആലപ്പുഴ 45, കോട്ടയം 40, ഇടുക്കി 15, എറണാകുളം 50, തൃശൂര്‍ 35, പാലക്കാട് 25, മലപ്പുറം 35, കോഴിക്കോട് 45, വയനാട് 15, കണ്ണൂര്‍ 40, കാസര്‍കോട് 30 എന്നിങ്ങനെ 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കും.
0 comments: