2022, മേയ് 2, തിങ്കളാഴ്‌ച

ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ ജൂൺ 10 വരെ

 

കുറ്റാന്വേഷണം കാര്യക്ഷമമാക്കി, കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന ശാസ്ത്രശാഖയാണു ഫൊറൻസിക് സയൻസ്. വിവിധ വിഷയങ്ങളിൽ  ദീർഘകാല കോഴ്സുകൾ ആവിഷ്ക‌രിച്ചു നടപ്പാക്കുന്ന സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് യൂണിവേഴ്സിറ്റി’ – www.nfsu.ac.in. ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗാന്ധിനഗർ(ഗുജറാത്ത്) ആസ്ഥാനമായ ഈ സ്ഥാപനത്തിന് ഗോവ, ഡൽഹി, ത്രിപുര എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. ഭോപാലിൽ വൈകാതെ കേന്ദ്രം തുടങ്ങും. പുണെയിലും ഗുവാഹത്തിയിലും എൻഎഫ്എസ്‌യു അക്കാദമി പ്രവർത്തിക്കുന്നു.

ഫൊറൻസിക് സയൻസുമായി ഏറെ ബന്ധമില്ലാത്ത  കോഴ്സുകളും എൻഎഫ്എസ്‌യു നടത്തിവരുന്നു.  ഗാന്ധിനഗറിലാണ് കൂടുതൽ സൗകര്യങ്ങൾ. 2022–23ലെ പ്രവേശനത്തിന് https://admission.nfsu.ac.in എന്ന സൈറ്റിൽ ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ചില കോഴ്സുകളിലെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുണ്ട്. ഇത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 20 കേന്ദ്രങ്ങളിൽ ജൂൺ 25, 26 തീയതികളിൽ നടത്തും. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ക്ലാസുകൾ ഓഗസ്റ്റ് 1 നു തുടങ്ങും.

കോഴ്സ് വിശദാംശങ്ങൾ 

എംഎസ്‌സി 

ഫൊറൻസിക് സയൻസ്, ഫൊറൻസിക് ബയോടെക്നോളജി, മൾട്ടിമീഡിയാ ഫൊറൻസിക്സ്, ഫൊറൻസിക് ഡെന്റിസ്ട്രി, ടോക്സിക്കോളജി, ഫൊറൻസിക് നഴ്സിങ്, കെമിസ്ട്രി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് അനലിറ്റിക്കൽ കെമിസ്ട്രി), എൻവയൺമെന്റൽ സയൻസ് (സ്പെഷലൈസേഷൻ ഇൻ എൻവയൺമെന്റൽ ഫൊറൻസിക്സ്), ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, സൈബർ സെക്യൂരിറ്റിഡിജിറ്റൽ ഫൊറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി, ഹോംലാൻഡ് സെക്യൂരിറ്റി,.ഫൊറൻസിക് നാനോടെക്നോളജി, ഫുഡ് ടെക്നോളജി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് ഫുഡ് അനാലിസിസ്), ക്ലിനിക്കൽ സൈക്കോളജി, ന്യൂറോസൈക്കോളജി,  ഫൊറൻസിക് സൈക്കോളജി, ജിയോ ഇൻഫർമാറ്റിക്സ് 

ബിഎസ്‌സി–എംഎസ്‌സി ഫൊറൻസിക് സയൻസ്.

പി ജി ഡിപ്ലോമ 

 ഫിംഗർ പ്രിന്റ് സയൻസ്, ഫൊറൻസിക് ഡോക്യുമെന്റ്സ് എക്സാമിനേഷൻ, ക്രൈം സീൻ ഫൊട്ടോഗ്രഫി, ഹ്യുമാനിറ്റേറിയൻ ഫൊറൻസിക്സ്, ഡിസാസ്റ്റർ വിക്റ്റിം ഐഡന്റിഫിക്കേഷൻ, ഫൊറൻസിക് ജേണലിസം (ഓൺലൈൻ), ഇൻഡസ്ട്രിയൽ സേഫ്റ്റി ഹൈജീൻ & എൻവയൺമെന്റൽ മാനേജ്മെന്റ്, സൈബർ ലോ, സെക്യൂരിറ്റി സ്റ്റഡീസ്, ഇൻവെസ്റ്റിഗേറ്റീവ് സൈക്കോളജി, ഇന്റർനെറ്റ് ഗവേണൻസ്.

എംബിഎ 

 ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, ഹോസ്പിറ്റൽ & ഹെൽത്ത്കെയർ മാനേജ്മെന്റ്, ബിസിനസ് ഇന്റലിജൻസ് 

ബിബിഎ–എംബിഎ (5–വർഷ ഇന്റഗ്രേറ്റഡ്) 

സ്പെഷലൈസേഷൻ ഇൻ ഇൻ ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ / ഫിനാൻഷ്യൽ മാനേജ്മെന്റ് / ബിസിനസ് ഇന്റലിജൻസ്.

എംഫാം 

ഫൊറൻസിക് ഫാർമസി, ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്.

ബിഎസ്‌സി–എൽഎൽബി, 5 വർഷം ഇന്റഗ്രേറ്റഡ് എൽഎൽബി ഓണേഴ്സ്, 3 വർഷം ബിബിഎ–എൽഎൽബി, 5 വർഷം ഇന്റഗ്രേറ്റഡു ,എൽഎൽബി ഓണേഴ്സ്, 3 വർഷം ബിബിഎ–എൽഎൽബി, 5 വർഷം ഇന്റഗ്രേറ്റഡ്.

എൽഎൽഎം : സൈബർ ലോ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ /ക്രിമിനൽ ലോ & ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ.

എംടെക് : സൈബർ സെക്യൂരിറ്റി, സിവിൽ എൻജിനീയറിങ് (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സ്ട്രക്ചറൽ എൻജിനീയറിങ്)

എംഎ : പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, ക്രിമിനോളജി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സൈക്കോളജി) 

എംഫിൽ : ക്ലിനിക്കൽ സൈക്കോളജി എൻഎഫ്എസ്‌യു അക്കാദമി (പുണെ / ഗുവാഹത്തി പിജി ഡിപ്ലോമ പ്രോഗ്രാമുകൾ) ക്രൈം സീൻമാനേജ്മെന്റ് ഡിഎൻഎ ഫൊറൻസിക്സ് ഫിംഗർപ്രിന്റ്സ് സൈബർ സെക്യൂരിറ്റി ക്വസ്റ്റ്യൻഡ് ഡോക്യുമെന്റ്സ്...

0 comments: