നീറ്റ് യു.ജി 2022 -അപേക്ഷ തീയതി നീട്ടി
അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി -2022 അപേക്ഷ തീയതി നീട്ടി. മേയ് 15, രാത്രി 9 മണി വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നേരത്തേ മേയ് ആറുവരെയായിരുന്നു അപേക്ഷ അയക്കാനുള്ള തീയതി .യോഗ്യതയുള്ള വിദ്യാർഥികൾക്ക് neet.nta.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
ചൊവ്വാഴ്ചത്തെ സർവകലാശാല പരീക്ഷകള്‍ മാറ്റി
ഈദുൽ ഫിത്തർ പ്രമാണിച്ച് മഹാത്മാഗാന്ധി സർവകലാശാല ചൊവ്വാഴ്ച (03-05-2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്. കണ്ണൂർ സർവകലാശാലയും നാളെ (03-05-2022) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വച്ചു
അസാപ് കേരളയുടെ തൊഴില്‍ നൈപുണ്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരള, ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ്), ഫിറ്റ്നസ്/ജിം ട്രെയിനര്‍, അഡ്വര്‍ടൈസിംഗ് ഡിസൈന്‍/ വെബ് & യു.ഐ ഡിസൈന്‍, മൊബൈല്‍ ഹാന്‍ഡ്സെറ്റ് റിപ്പയര്‍ എഞ്ചിനീയര്‍, ടാലി എസ്സെന്‍ഷ്യല്‍/ ജി.എസ്.ടി വിത്ത് ടാലി , പൈത്തോണ്‍ കോഴ്സ്, 2D / 3D ഓഗ്മെന്റഡ്/ വെര്‍ച്വല്‍ റിയാലിറ്റി ആര്‍ട്ടിസ്റ്റ്/ പ്രോഗ്രാമര്‍/ ഡെവലപ്പര്‍ കോഴ്സുകള്‍, ഇംഗ്ലീഷ്/ഫ്രഞ്ച്/ജര്‍മന്‍/സ്പാനിഷ്/ജാപ്പനീസ്/അറബിക്/ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in സന്ദര്‍ശിക്കുക.വിശദ വിവരങ്ങള്‍ക്ക്: 9495999647, 9495999729, 9495999671, 9495999749.
അലോട്ട്‌മെന്റ് മേയ് ഒന്നിന് പ്രസിദ്ധീകരിക്കും
പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ അപേക്ഷ സമർപ്പിച്ചവരുടെ പുതുക്കിയ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ മേയ് ഒന്നിന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി മേയ് മൂന്നിനകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് (ബിറ്റ്‌സ്) പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലായി നടത്തുന്ന ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.കാമ്പസ് തിരിച്ചുള്ള പ്രോഗ്രാമുകളുടെ പട്ടിക www.bsitadmission.com അവിടെനിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്ന ബ്രോഷറിലും ഉണ്ട്.അപേക്ഷ www.bitsadmission.com വഴി മേയ് 21 വരെ അപേക്ഷിക്കാം.
ലോജിസ്റ്റിക്‌സ് ആന്റ് സപ്‌ളൈ ചെയിന്‍ മാനേജ്‌മെന്റില്‍ ഡിപ്‌ളോമ കോഴ്‌സ്
സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ആലുവ നോളഡ്ജ് സെന്ററിലൂടെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നുകൊണ്ടിരുക്കുന്ന മേഖലകളിലൊന്നായ ലോജിസ്റ്റിക്‌സ് ആന്റ് സപ്‌ളൈ ചെയിന്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്‌ളോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങള്‍ അറിയാന്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാം നില, സാന്തോ കോംപ്‌ളസ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പമ്ബ് ജംഗ്ഷനു സമീപം, ആലുവ വിലാസത്തിലോ 8036802304 നമ്ബറിലോ ബന്ധപ്പെടുക.
കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒരു വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു.ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകള്‍ ഉള്ള ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ ആക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഡിപ്ലോമ ഇന്‍ കംമ്ബ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിംഗ്, സിസിറ്റിവി, ഗ്രാഫിക് ഡിസൈന്‍ എന്നിവയാണ് കോഴ്‌സുകള്‍.അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്. പ്രായപരിധി ഇല്ല. ksg.keltron.in ല്‍ അപേക്ഷാഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 10. വിശദവിവരങ്ങള്‍ക്ക്: 8590605260, 0471-2325154.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷാരജിസ്ട്രേഷൻ
കേരളസർവകലാശാല ജൂൺ 6ന് തുടങ്ങാനിരിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഫ്.എ ( പെയിൻറിoഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ മെയ് 3 വരെയും പിഴസഹിതം മെയ് 9 വരെയും അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
0 comments: