2022, മേയ് 2, തിങ്കളാഴ്‌ച

സുപ്രീംകോടതിയിൽ ജൂനിയർ ട്രാൻസിലേറ്റർ, ശമ്പളം 40000-നും മുകളിൽ;യോഗ്യത ബിരുദം

 

സുപ്രീംകോടതിയിൽ ജൂനിയർ ട്രാൻസിലേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 25 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് sci.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അവസാന തീയ്യതി മെയ് 14.

യോഗ്യത,പ്രായ പരിധി

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. നിലവിൽ അവാസ വർഷക്കാർക്കും അപേക്ഷിക്കാനാവില്ലെന്നാണ് വിഞ്ജാപനത്തിൽ പറയുന്നത്. വിശദമായി നിർദ്ദേശങ്ങൾ വായിച്ച് നോക്കിയ ശേഷം അപേക്ഷ സമർപ്പിക്കണം.

18 വയസ്സ് പൂർത്തിയായവർക്ക് തസ്തകയിലേക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതയിൽ ഇളവുണ്ടാകില്ല. ഉയർന്ന പ്രായ പരിധി 32 വയസ്സാണ്. സംവരണ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കും. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് പേ മാട്രിക്സ് ലെവൽ 7 പ്രകാരം പ്രതിമാസം 44900 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. sci.gov.in എന്ന വെബ്സൈറ്റ് വഴി മാത്രമെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളു.

പോസ്റ്റും ഒഴിവുകളുടെ എണ്ണവും

ഇംഗ്ലീഷ് to ആസാമീസ് - 2

ഇംഗ്ലീഷ് to ബംഗാളി - 2

ഇംഗ്ലീഷ് to തെലുഗു - 2

ഇംഗ്ലീഷ് to ഗുജറാത്തി - 2

ഇംഗ്ലീഷ് to ഉർദ്ദു - 2

ഇംഗ്ലീഷ് to മറാത്തി - 2

ഇംഗ്ലീഷ് to തമിഴ് - 2

ഇംഗ്ലീഷ് to കന്നട - 2

ഇംഗ്ലീഷ് to മലയാളം - 2

ഇംഗ്ലീഷ് to മണിപ്പൂരി - 2

ഇംഗ്ലീഷ് to ഒഡിയ - 2

ഇംഗ്ലീഷ് to പഞ്ചാബി - 2

ഇംഗ്ലീഷ് to നേപ്പാളി - 1 

0 comments: