പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം 'ഹലോ ഇംഗ്ലീഷ് കിഡ്സ് ലൈബ്രറി സീരീസ്' പുറത്തിറക്കുന്നു.പ്രൈമറി, അപര്‍പ്രൈമറി കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ഇംഗ്ലീഷ് ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി സമഗ്രശിക്ഷാ കേരളം തയ്യാറാക്കിയ ബഹുവര്‍ണ കഥാപുസ്തകങ്ങള്‍ 'ഹലോ ഇന്‍ഗ്ലീഷ് കിഡ്സ് ലൈബ്രറി സീരീസ്' എന്ന പേരില്‍ പ്രസിദ്ധീകരിക്കും.
കുട്ടികളുടെ പ്രായം, ഭാഷാശേഷി എന്നിവ പരിഗണിച്ചുകൊണ്ടും അവരുടെ അനുഭവ പരിസരത്തിണങ്ങുന്നതുമായ 20 കഥാ പുസ്തകങ്ങളാണ് ആദ്യഘട്ടമായി പുറത്തിറക്കുന്നത്. പുസ്തകങ്ങള്‍ വരുന്ന അധ്യായന വര്‍ഷം എല്ലാ എല്‍പി, യുപി വിദ്യാലയങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യും. എഴുത്തുകാരായ അധ്യാപകര്‍ തന്നെയാണ് ഈ കഥകള്‍ തയ്യാറാക്കിയിരിക്കുന്നത് എന്നതുകൊണ്ട് കുട്ടികളുടെ മാനസികനില, ഭാഷാശേഷി എന്നിവ പരിഗണിച്ചുകൊണ്ടുള്ള ശിശു സൗഹൃദപരമായ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ മികവ്.
'ഹലോ ഇംഗ്ലീഷ് ' പരിപാടിയുടെ ഭാഗമായാണ് 'കിഡ്സ് ലൈബ്രറി സീരീസ്' തയ്യാറാക്കിയിട്ടുള്ളത്. വരുന്ന വര്‍ഷങ്ങളിലും കുട്ടികള്‍ക്കനുഗുണമായ ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും കുട്ടികള്‍ക്ക് അനുയോജ്യമായ വായന സാമഗ്രികള്‍ വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കാനുമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
0 comments: