ഇന്ത്യയിലെ ടെലികോം മേഖലയില്‍ വീണ്ടും നിരക്ക് വര്‍ദ്ധനവ് ഉണ്ടാവുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം അവസാനം മൊബൈല്‍ കമ്പനികൾ ഒന്നാകെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.ഈ വര്‍ഷവും അവസാനത്തോടെ നിരക്കുകളില്‍ മാറ്റമുണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രീപെയ്ഡ് താരിഫുകള്‍ 10 ശതമാനം മുതല്‍ 12 ശതമാനം വരെയാവും വര്‍ദ്ധിക്കുക. നഷ്ടക്കണക്കില്‍ നിന്നും കരകയറുന്ന കമ്പനികൾക്ക് നിരക്ക് വര്‍ദ്ധനവ് സഹായകരമാവും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി തുക പ്രതിമാസം ഇരുന്നൂറിന് അടുത്ത് എത്തിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളില്‍ ജിയോയും, എയര്‍ടെല്ലുമാണ് സാമ്ബത്തികമായി പിടിച്ചു നില്‍ക്കുന്നത്. അതേസമയം വി കടുത്ത പ്രതിസന്ധിയിലാണ്. കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിലാണ് ജിയോയും എയര്‍ടെല്ലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയിലെ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന കമ്പനികൾ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ വി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലേക്ക് കടക്കുകയുള്ളു എന്ന് കരുതുന്നു.
മൊബൈല്‍ കമ്പനികൾ ദീപാവലി സമയത്ത് നിരക്ക് വര്‍ദ്ധിപ്പിക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ നിരക്ക് വര്‍ദ്ധനവില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികളും ടെക് സൈറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്. നിരക്ക് വര്‍ദ്ധനവ് എല്ലാ കമ്പനികളും കൂട്ടമായി ചെയ്താല്‍ സിം പോര്‍ട്ട് ചെയ്ത് കൊണ്ട് വര്‍ദ്ധനവ് ഒഴിവാക്കാന്‍ കഴിയുക ഇല്ല. ഈ അവസ്ഥയില്‍ ദീര്‍ഘനാള്‍ വാലിഡിറ്റിയുള്ള സ്‌കീം ഇപ്പോഴേ ചാര്‍ജ് ചെയ്യുന്നതാവും ഉചിതം. എന്നാല്‍ ഇടയ്ക്ക് കമ്പനികൾ മാറുന്നതിനായി നമ്പർ പോര്‍ട് ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം നഷ്ടമാകാനും സാദ്ധ്യതയുണ്ട്.
0 comments: