യുഎഇയില്‍ 400ലേറെ അധ്യാപക ജോലി ഒഴിവുകള്‍. 250 ഓളം ഒഴിവുകള്‍ ദുബായിലാണ്. അബുദാബിയില്‍ 100 ലേറെയും ഷാര്‍ജയില്‍ 12 ഒഴിവുകളും ഉണ്ട്.വടക്കന്‍ എമിറേറ്റുകളിലും ഒഴിവുകളുണ്ടെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. മിക്ക തസ്തികകളിലേയ്ക്കും ഓഗസ്റ്റിന് മുന്‍പ് അപേക്ഷിക്കണം.
ഗണിതം, സയന്‍സ് അധ്യാപകര്‍ക്കാണ് ഏറ്റവും ഡിമാന്‍ഡ്. മിക്ക സ്കൂളുകളും പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ് 29 നോ 30 നോ ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലാസ് റൂം ടീച്ചര്‍മാര്‍, മ്യൂസിക് ട്യൂട്ടര്‍മാര്‍, സബ്ജക്‌ട് സ്പെഷ്യലിസ്റ്റുകള്‍, പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ തുടങ്ങിയ ഒട്ടേറെ തസ്തികകളില്‍ ഒഴിവുകളുണ്ട്.
ഒഴിവുകള്‍ എവിടെയൊക്കെ?
ദുബായ് നോര്‍ത്ത് ലണ്ടന്‍ കോളേജിയേറ്റ് സ്കൂള്‍ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്റര്‍നാഷനല്‍ ബാക്കലറിയേറ്റ് ഡിപ്ലോമ പാഠ്യപദ്ധതിയനുസരിച്ച് അധ്യാപന പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന.
ദുബായ് ഡ്വൈറ്റ് സ്കൂളിലേയ്ക്ക് ഗണിത വിഭാഗത്തില്‍ തലവനെ ആവശ്യമുണ്ട്. കണക്കിലും ഐബി പ്രോഗ്രാമിലും അഗ്രഗണ്യരായവര്‍ക്ക് മുന്‍ഗണന. കൂടാതെ, സയന്‍സ് വിഭാഗത്തിലും തലവനെ ആവശ്യമുണ്ട്.
ദുബായ് നോര്‍ഡ് ആഞ്ചലീന ഇന്റര്‍നാഷനല്‍ സ്കൂളില്‍ ഗണിത അധ്യാപികയെയാണ് ആവശ്യമുള്ളത്.
ദുബായ് സിറ്റിസണ്‍ സ്കൂളും അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
അബുദാബി ക്രാന്‍ലി സ്കൂളിന് ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരെയാണ് ആവശ്യം.
അമിറ്റി ഇന്റര്‍നാഷനല്‍ സ്കൂളിലാണെങ്കില്‍ കംപ്യൂട്ടര്‍ വിഭാഗത്തില്‍ തലവനെയും.
അല്‍ റബീഹ് അക്കാദമിയിലും അധ്യാപക ഒഴിവുകളുണ്ട്.
റാസല്‍ഖൈമ റാക് അക്കാദമിയിലേയ്ക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ അസി.ഹെഡിനെയാണ് വേണ്ടത്. ഇംഗ്ലീഷില്‍ ബിരുദവും ബിഎഡും നിര്‍ബന്ധമാണ്.
അല്‍ദാര്‍ എജുക്കേഷന്‍ വടക്കന്‍ എമിറേറ്റിലെ ഒരു സ്കൂളില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ബ്രൈറ്റണ്‍ കോളജ്, യാസ് അക്കാദമി എന്നിവ ഗണിതാധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യതയുള്ളവര്‍ക്ക് മികച്ച വേതനം
യോഗ്യതയുള്ളവര്‍ക്ക് ബ്രിട്ടീഷ്, യുഎസ് കാരിക്കലും സ്കൂളുകളില്‍ രണ്ടു ലക്ഷത്തോളം രൂപ (9,000 ദിര്‍ഹം) മുതല്‍ മൂന്നു ലക്ഷം രൂപയിലേറെ (15,000 ദിര്‍ഹം) വരെ പ്രതിമാസ ശമ്പളം ലഭിച്ചേക്കും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലും ശമ്പളം വര്‍ധിക്കാനിടയുണ്ട്. ഗണിതം, സയന്‍സ് അധ്യാപകര്‍ക്ക് മറ്റുള്ളവരേക്കാളും 3,000 ദിര്‍ഹം കൂടുതല്‍ ലഭിച്ചേക്കും.
പ്രധാന അധ്യാപകര്‍ക്ക് കാല്‍ ലക്ഷം മുതല്‍ 40,000 ദിര്‍ഹം വരെ പ്രതിമാസ ശമ്പളവും ലഭിക്കുന്നു. കൂടാതെ, താമസ സൗകര്യം, വാര്‍ഷിക അവധി, മടക്ക ടിക്കറ്റ്, യാത്രാ സൗകര്യം എന്നിവയും അനുവദിക്കുന്നു. അസി.അധ്യാപകര്‍ക്ക് 3,500 മുതല്‍ 7,500 ദിര്‍ഹം വരെയാണ് പ്രതിമാസ ശമ്പളം .
0 comments: