2022, മേയ് 27, വെള്ളിയാഴ്‌ച

(MAY 27)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയനഗര ഉപജീവന പദ്ധതിയുടെ കീഴില്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്ബസില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്‌.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ ജൂണ്‍ ആദ്യ വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫീല്‍ഡ് ടെക്‌നിഷ്യന്‍ ആന്‍ഡ് അദര്‍ ഹോം അപ്ലയന്‍സ് കോഴ്‌സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായം 18നും 30നുമിടിയില്‍. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി.താല്‍പര്യമുള്ള അപേക്ഷകര്‍ 0471-2307733, 8547005050 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.

എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമ

 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712325101, 8281114464. വെബ്‌സൈറ്റ്: www.srccc.in. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം-695033.

പ്ലസ്‌ടുക്കാർക്ക് ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി

 കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ (ബി വോക് എഫ് ഡി ആര്‍) എന്ന റഗുലര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഓഫീസുമായി നേരിട്ടോ www.aldeindia.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ പേര് രജിസ്റ്റര്‍ ചെയ്യണം. 

സൗജന്യ കോഴ്സിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡി യുടെ കീഴില്‍ കട്ടപ്പന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ദേശീയ നഗര ഉപജീവന മിഷന്‍ നടത്തുന്ന ഫീല്‍ഡ് ടെക്നീഷ്യന്‍-ഹോം അപ്ലയന്‍സസ് മൂന്നു മാസ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.(വിദ്യാഭ്യസ യോഗ്യത:പത്താം ക്ലാസ്) കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. ജൂണ്‍ 2 വരെ അപേക്ഷിക്കാം. ഫോണ്‍- 04868 2501604 2985252, 9497432194.

പ്ലസ്‌ടുക്കാർക്ക് ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം

 സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ     പ്ലസ്-ടു യോഗ്യതാപരീക്ഷയോ, തത്തുല്യം എന്ന് അംഗീകരിക്കപ്പെട്ട മറ്റു ഏതെങ്കിലും യോഗ്യതാപരീക്ഷയോ 45 ശതമാനം മാർക്കോടെ പാസായിരിക്കണ.തിരുവനന്തപുരം, കൊല്ലം, കോട്ടയം,   എറണാകുളം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ജൂലൈ 9ന് രാവിലെ 10 മുതൽ 11.40 വരെ പ്രവേശന പരീക്ഷ നടത്തും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി മേയ് 28 മുതൽ ജൂൺ 25 വരെ അപേക്ഷാ ഫീസ് ഒടുക്കാം. 

ബി.പി.ടി, ബി.ഒ.ടി, ബി.പി.ഒ ദേശീയ സ്ഥാപനങ്ങളില്‍ പഠിക്കാം; പൊതു പ്രവേശനപരീക്ഷ ജൂലൈ 24ന്

 ബാച്ചിലര്‍ ഓഫ് ഫിസിയോതെറപ്പി (ബി.പി.ടി), ബാച്ചിലര്‍ ഓഫ് ഒക്കുപേഷനല്‍ തെറപ്പി (ബി.ഒ.ടി), ബാച്ചിലര്‍ ഇന്‍ പ്രോസ്തെറ്റിക്സ് ആന്‍ഡ് ഓര്‍ത്തോട്ടിക്സ് (ബി.പി.ഒ) കോഴ്സുകള്‍ പഠിക്കാന്‍ അവസരം.നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ്, കൊല്‍ക്കത്ത ദേശീയതലത്തില്‍ ജൂലൈ 24 ന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. വിജ്ഞാപനം www.niohkol.nic.inല്‍.അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 25ന് വൈകീട്ട് അഞ്ചു മണിക്കകം. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9432772725, 033 25312564.

പ്ലസ്‌ടു ,പത്താം ക്ലാസ് ജയിച്ചവർക്ക് കേന്ദ്രസർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റിൽ ബിരുദ, മറൈൻ ട്രേഡ് കോഴ്‌സുകൾ

 മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റ് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കായി: www.cifnet.gov.in.കൊച്ചിയടക്കം 5 കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്തും.അപേക്ഷാഫോം മാതൃകകളും പ്രോസ്പെക്ടസുകളും വെബ്സൈറ്റിൽ. രേഖകൾ സഹിതം അപേക്ഷ ജൂൺ 20ന് അകം സിഫ്നെറ്റ് ഡയറക്ടറുടെ പേരിൽ കൊച്ചി ഓഫിസിലെത്തണം.

അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സ് പ്രവേശനം

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ കെ.എ.എസ്. ഇ വഴി നടപ്പിലാക്കുന്ന സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി പൂഞ്ഞാര്‍ ഐ.എച്ച്‌.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഹൃസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കൊമേഴ്സ് മുഖ്യ വിഷയമായി ഹയര്‍ സെക്കണ്ടറി പഠിച്ചവര്‍ക്കും ബി കോം, ബിബിഎ , ബി.എ സാമ്ബത്തിക ശാസ്ത്രം എന്നിവയില്‍ ഡിഗ്രിയും സാമ്ബത്തിക മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം.കൂടുതല്‍ വിവരത്തിന് ഫോണ്‍: 9446122060, 8547005035

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി
 
പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് 2021 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (റെഗുലർ / സപ്ലിമെന്ററി- ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്ട്‌സ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷകൾ മാറ്റി

മെയ് 31 ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ - സ്‌പെഷ്യൽ സപ്ലിമെന്ററി - പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ ജൂൺ രണ്ടിന് ആരംഭിക്കുന്ന വിധം പുനക്രമീകരിച്ചു.  പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

സി.എ.റ്റി പരീക്ഷ: ഹാൾ ടിക്കറ്റ്

 സർവ്വകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനു വേണ്ടിയുള്ള പൊതു പ്രവേശന പരീക്ഷ മെയ് 27 (വെള്ളി), മെയ് 29 (ഞായർ) തീയതികളിലായി തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡൽ എച്ച്.എസ്.എസ്. സ്‌കൂൾ, കോട്ടയം സി.എം.എസ്. കോളേജ്, എറണാകുളം സെന്റ്. പോൾസ് കോളേജ്, കോഴിക്കോട് ഗവ. വൊക്കേഷണൽ എച്ച.എസ്.എസ്. ഫോർ ഗേൾസ്,കണ്ണൂർ ശ്രീ നാരായണ കോളേജ് എന്നീ  കേന്ദ്രങ്ങളിൽ നടക്കും

പരീക്ഷാ തീയതി

ബി.ടെക്ക്. (പഴയ സ്‌കീം - 1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ) നാലാം സെമസ്റ്റർ -  മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ എട്ടിനും ഏഴാം സെമസ്റ്റർ - മേഴ്‌സി ചാൻസ്  പരീക്ഷകൾ ജൂൺ ഒൻപതിനും എട്ടാം സെമസ്റ്റർ - മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ പത്തിനും ആറാം സെമസ്റ്റർ മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂലൈ നാലിനും ആരംഭിക്കും.  

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

ബി.വോക് . പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. റീട്ടെയില്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക് മാനേജ്‌മെന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ബാങ്കിംഗ് ഫിനാന്‍സ് സര്‍വീസ് ആന്റ് ഇന്‍ഷൂറന്‍സ് ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 27-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

ഉടൻ തുടങ്ങുന്ന പരീക്ഷകൾ

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) എട്ടാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 7-ന് തുടങ്ങും. 

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഫിനാന്‍സ് നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കണ്ണൂർ യൂണിവേഴ്സിറ്റി 

ടൈംടേബിൾ 

സർവകലാശാല  പഠനവകുപ്പുകളിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ & കൌൺസലിങ് സൈക്കോളജി (റെഗുലർ), നവംബർ 2021 പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2022 ജൂൺ മാസം 10 - ന് (വെള്ളിയാഴ്ച്ച) താവക്കര ആസ്ഥാനത്ത്നടക്കും.  ഇതിനായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം 2022 ജൂൺ 01 ന് നിലവിൽ വരും. പ്രാഥമിക വോട്ടർ പട്ടിക 2022 ജൂൺ 01 ന് വൈകുന്നേരം 4 മണിക്കും അന്തിമ വോട്ടർ പട്ടിക 2022 ജൂൺ 04 ന് വൈകുന്നേരം 3 മണിക്കും പ്രസിദ്ധീകരിക്കുന്നതാണ്. 

പരീക്ഷാഫലം

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ എം. എ. അറബിക്  (സപ്ലിമെന്ററി / ഇംപ്രൂവെമെന്റ്) ജൂൺ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയതിതുനും, സൂക്ഷ്മപരിശോധനക്കും,  പകർപ്പിനും 07.06.2022 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

പരീക്ഷാവിജ്ഞാപനം

അഞ്ചാം സെമസ്റ്റർ ബിരുദ സ്പോർട്സ് സ്പെഷ്യൽ (റെഗുലർ), നവംബർ 2021  പരീക്ഷകൾക്ക് 30.05.2022  വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2022)  പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 02.06.2022  വരെ നീട്ടി.


0 comments: