പഠനം ഇനി ‘ലോ ഫ്ലോർ ബസില്‍’; കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്നു
കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസുകള്‍ ക്ലാസ്മുറികളാക്കുന്നു.പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പൊളിച്ചു വില്‍ക്കാനായി മാറ്റി വെച്ച ബസുകളാണ് ക്ലാസ് മുറികളാക്കി മാറ്റുന്നത്.ബസുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കൊണ്ടുവന്ന് ക്ലാസ് മുറികളായി തിരിച്ച്, രണ്ടോ നാലോ ക്ലാസ്മുറികള്‍ക്കുള്ള ഇടംകൂടി കണ്ടെത്തുകയാണ്. ലോ ഫ്ലോർ വേണമെന്ന ആവശ്യം പരിഗണിച്ച് ലോ ഫ്ലോർ തന്നെ അനുവദിച്ചതായും മന്ത്രി പറഞ്ഞു.ഇനി എല്ലാവരും കെട്ടിടം വേണ്ട ലോ ഫ്ലോർ ബസു തന്നെ മതിയെന്ന് പറഞ്ഞുകളയരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ് മുറികള്‍ വരുന്നത്. രണ്ടു ഫ്ലോർ ബസുകളാണ് സ്‌കൂളില്‍ അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരെയും ഒരുമിച്ച് യോഗം വിളിച്ചുചേർത്ത് വിദ്യാഭ്യാസ മന്ത്രി
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം വിളിച്ചുചേർത്തു.അസിസ്റ്റന്റ് എഡുക്കേഷണൽ ഓഫീസർ, ഡിസ്ട്രിക്ട് എഡുക്കേഷണൽ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡുക്കേഷൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാർ, അഡീഷണൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ ഓഫ് എഡുക്കേഷൻ, വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുന്നത് .ഇതാദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരെയും ഒരുമിച്ച് യോഗം വിളിച്ചുചേർത്ത് അഭിസംബോധന ചെയ്യുന്നത്.
ഹാള്‍ ടിക്കറ്റ് വന്നത് 14ന്, മെയ് 21-ലെ പരീക്ഷ എഴുതേണ്ടത് ആന്ധ്രയില്‍, NEET-PG പരീക്ഷയില്‍ ആശങ്ക
നീറ്റ് പിജി പരീക്ഷ നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍. പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റുകള്‍ നല്‍കിയത് ഒരാഴ്ചയ്ക്ക് മുമ്പ് മാത്രമാണ്. ഇതിന് പുറമെ സെന്ററുകള്‍ അനുവദിച്ചത് മറ്റ് സംസ്ഥാനങ്ങളിലും. കുറഞ്ഞ സമയത്തിനുള്ളില്‍ യാത്രയ്ക്കായി ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കില്ല എന്നതാണ് ജനറല്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെ ആശങ്കയിലാക്കുന്നത്..വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തിലെ ജനറല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് 2021-22 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും.പങ്കെടുക്കുവാന്‍ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പുതുതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ മേയ് 17,18 തീയതികളില്‍ സമര്‍പ്പിക്കണം.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ എം.എ പ്രവേശനം; അപേക്ഷകള്‍ ക്ഷണിച്ചു
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല എം.എ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും വിജ്ഞാപനവും www.malayalamuniversity.edu.in ല്‍. ജൂണ്‍ 20 വരെ അപേക്ഷകള്‍ സ്വീകരിക്കും.അപേക്ഷാഫീസ് 450 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങള്‍ക്ക് 225 രൂപ മതി.എം.എ കോഴ്സില്‍ ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം/സാഹിത്യരചന/സംസ്കാര പൈതൃകം) ജേണലിസം & മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതി പഠനം, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യ സാഹിത്യപഠനവും വിവര്‍ത്തനപഠനവും എന്നിങ്ങനെ 11 വിഷയങ്ങളിലാണ് പഠനാവസരം.
ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം; മേയ് 25 വരെ അപേക്ഷിക്കാം
ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി മേയ് 25 വരെ അപേക്ഷിക്കാം.മേയ് 13 ആയിരുന്നു നേരത്തേ ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി മേയ് 22 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് സര്‍വകലാശാല തീരുമാനം. ജാമിഅയിലെ പത്ത് കോഴ്സുകളിലേക്കുള്ള പ്രവേശനം പൊതുപ്രവേശന പരീക്ഷയിലൂടെയാണ്.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം .ജി .സർവകലാശാല
പരീക്ഷാ കേന്ദ്രം
2022 മെയ് / ജൂൺ മാസങ്ങളിലായി നടക്കുന്ന ബി.എസ്.സി.- നഴ്‌സിംഗ് മെഴ്‌സി ചാൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം എസ്.എം.ഇ. ഗാന്ധിനഗർ ആയിരിക്കും. വിദ്യാർത്ഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റ് എന്‍.ഐ.ടി.യില്‍ ഗവേഷണം; ഇപ്പോള്‍ അപേക്ഷിക്കാം
കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) 2022-'23 മണ്‍സൂണ്‍ സെമസ്റ്റര്‍ (ജൂലായ്) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.nitc.ac.in -ലെ പിഎച്ച്.ഡി. അഡ്മിഷന്‍സ് ലിങ്ക് വഴി മേയ് 18 വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247) കോഴ്‌സിന്റെ മേയ് 11, 12 തീയതികളില്‍ മാവേലിക്കര ബിഷപ് മൂര്‍ കോളജിലും വടക്കേവിള എസ്.എന്‍.സി.ടിയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന (കോര്‍) പ്രാക്ടിക്കല്‍ ബോട്ടണി പരീക്ഷ മേയ് 17ന് നടത്തും.
0 comments: