2022, മേയ് 21, ശനിയാഴ്‌ച

(MAY 21)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്രീമെട്രിക് സ്‌കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ന്യൂനത പരിഹരിക്കാൻ അവസരം

 ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിശകുമൂലം തുക ലഭിക്കാത്തവർക്കു ന്യൂനത പരിഹരിച്ചു തുക നൽകുന്നതിനു മേയ് 30 വരെ സമയപരിധി അനുവദിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാർഥികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.വിദ്യാഭ്യാസ ഓഫിസർമാർ തുക അനുവദിക്കുന്നുണ്ട്. ന്യൂനതകൾ ഇനിയും പരിഹരിച്ചു രേഖകൾ സമർപ്പിക്കാനുള്ളവരുടെ വിവരങ്ങളാണ് ഇപ്പോൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്‌കൂളുകളിൽ ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ കാപിറ്റേഷൻ ഫീസും സ്‌ക്രീനിങും പാടില്ല

 സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ കുട്ടികളെ ചേർക്കുമ്പോൾ കാപിറ്റേഷൻ ഫീസോ, സ്‌ക്രീനിംഗ് നടപടികളോ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമം 2009 സെക്ഷൻ 13ൽ ഇക്കാര്യം നിഷ്‌കർഷിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി സ്വീകരിക്കും രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടും കുട്ടിയുടെ പഠനതുടർച്ചയ്ക്ക് തടസ്സമാകുന്ന വിധം ചില സ്ഥാപനങ്ങൾ ടി.സി നൽകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളിൽ നിന്നും കുട്ടിയുടെ ടി.സി രക്ഷിതാവ് ആവശ്യപ്പെട്ടാൽ ഉടൻ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

എം.ബി.എ. ;ഓൺലൈൻ ഇന്റർവ്യൂ നടത്തും

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ്  23 – രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും.ഡിഗ്രിക്ക് 50 ശതമാനം  മാർക്കും സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ കെ-മാറ്റ് / ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. meet.google.com/znw-hcgo-ebv എന്ന ലിങ്ക് വഴിയാണ് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 8547618290, www.kicmakerala.ac.in.

ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം 31 വരെ നീട്ടി

2000 ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി മെയ് 31 വരെ നീട്ടി. സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി മെയ് 7ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി ഇതുവരെ 1.56 ലക്ഷം അമ്മമാരാണ് അഞ്ച് സെഷനുകളിലായി മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം പൂർത്തിയാക്കിയത്.  പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണം പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാകുന്ന പദ്ധതിയുടെ ഉള്ളടക്കം. 

ചെയിൻ സർവെ പരീക്ഷാ ഫലം

ജനുവരി 13, 14 തീയതികളിൽ തിരുവനന്തപുരം/ തൃശൂർ/ കണ്ണൂർ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവെ ഡയറക്ടറേറ്റിലും, സർവെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) ബന്ധപ്പെട്ട സർവെ ഓഫീസുകളിലും പരീക്ഷാഫലം പരിശോധിക്കാം.

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്‍റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്‍ററിലും 25 സീറ്റാണുള്ളത്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷാഫോറം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.orgല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0484 2422275, 2422068, 0471 2726275

ജാം , ജെല്ലി പ്രോസസിംഗ് ടെക്നീഷ്യന്‍ കോഴ്സ് പ്രവേശനം

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്‍്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി വേലൈന്‍ ട്രെയിനിംഗ് സെന്ററില്‍ വെച്ച്‌ നടത്തുന്ന ജാം ജെല്ലി പ്രോസസിംഗ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.18 നും 35 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കാണ് അവസരം .അവസാന തീയതി മേയ് 25 . രണ്ട് മാസം ദൈര്‍ഘ്യമുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും സ്വകാര്യ കമ്ബനികളില്‍ തൊഴില്‍ നേടുന്നതിനുള്ള അവസരവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895123705, 9544533699, 9633406474.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി.യൂണിവേഴ്സിറ്റി വാർത്തകൾ 

അപേക്ഷാ തീയതി 

അഞ്ചാം സെമസ്റ്റര്‍ ബി.എ./ ബി.കോം. (സി.ബി.സി.എസ്.-2018, 2017 അഡ്മിഷന്‍-റീ-അപ്പിയറന്‍സ്-പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (2020 അഡ്മിഷന്‍-റെഗുലര്‍/ 2019 അഡ്മിഷന്‍-സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2019 അഡ്മിഷന്‍-സ്‌പെഷ്യല്‍ സപ്ലിമെന്ററി-പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്) ബിരുദപരീക്ഷകള്‍ക്ക് അപേക്ഷിക്കാം.

പരീക്ഷാഫീസ് 

ഏഴാം സെമസ്റ്റര്‍ ബി.എച്ച്.എം. (2018 അഡ്മിഷന്‍-റെഗുലര്‍/ 2013 മുതല്‍ 2017 വരെയുള്ള അഡ്മിഷന്‍-സപ്ലിമെന്ററി) ബിരുദപരീക്ഷകള്‍ മേയ് 30-ന് ആരംഭിക്കും .

പൊതു പ്രവേശന പരീക്ഷ (സി.എ.റ്റി.) മെയ് 27 നും 29 നും

സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി മെയ് 27 (വെള്ളി), 29 (ഞായർ) തീയതികളിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും മെയ് 17 മുതൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. 

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

 എം.ബി.എ. പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജനുവരി 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.


പരീക്ഷ റദ്ദാക്കി

2021 ഡിസംബര്‍ 17-ന് നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ 'മാത്തമറ്റിക്കല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി' പേപ്പര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 27-ന് നടക്കും

0 comments: