2022, മേയ് 6, വെള്ളിയാഴ്‌ച

വാട്സ്‌ആപില്‍ നിങ്ങള്‍ അയക്കുന്ന വീഡിയോ, ഫോട്ടോ സ്വീകര്‍ത്താവിന് ഒരിക്കല്‍ മാത്രം കാണാം; 'വ്യൂ വണ്‍സ് ഫീച്ച ര്‍' എങ്ങനെ ഉപയോഗിക്കാമെന്നറിയാം

 

വാട്സ്‌ആപ് നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ചിലത് നിങ്ങള്‍ അറിഞ്ഞിരിക്കാനിടയില്ല.നിങ്ങള്‍ക്ക് ഒരു ചിത്രമോ വീഡിയോയോ അയയ്‌ക്കണമെന്നുണ്ടെങ്കില്‍ അത് സ്വീകര്‍ത്താക്കളുടെ ഉപകരണത്തില്‍ സേവ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ എന്തുചെയ്യും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഒരു ചിത്രമോ വീഡിയോയോ 'ഒരിക്കല്‍ കാണുക' (View Once) എന്ന രീതിയില്‍ അയക്കാം.

ഈ ഫീചര്‍ ഉപയോഗിച്ച്‌ നിങ്ങള്‍ അയക്കുന്ന ഏത് ഫോട്ടോ യോ വീഡിയോയോ സ്വീകരിക്കുന്ന ഫോണിന്റെ ഫോട്ടോ ഗാലറിയില്‍ സേവ് ചെയ്യപ്പെടില്ല. ഇവ ഫോര്‍വേഡ് ചെയ്യാനോ  പങ്കിടാനോ കഴിയില്ല. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അയച്ച ഫോട്ടോയോ വീഡിയോയോ സ്വീകരിക്കുന്നവര്‍ തുറന്നില്ലെങ്കില്‍, ആ സന്ദേശം 14 ദിവസത്തിനുള്ളില്‍ സ്വയം ഡിലീറ്റ് ആയിപ്പോകും.

ആന്‍ഡ്രോയിഡില്‍ വാട്സ്‌ആപിന്റെ വ്യൂ വണ്‍സ് ഫീചര്‍ എങ്ങനെ ഉപയോഗിക്കാമെന്നറിയാം:

1. വാട്സ്‌ആപ് ആപ് തുറക്കുക.

2, ഫോട്ടോ /വീഡിയോ അയയ്‌ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ചാറ്റ് തുറക്കുക.

3. വേണ്ട ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തെരഞ്ഞെടുക്കുക

4. നിങ്ങളുടെ സ്ക്രീനിന്റെ താഴെ വലത് മൂലയില്‍ സ്ഥിതി ചെയ്യുന്ന വ്യൂ വണ്‍ ഓപ്‌ഷനില്‍ ക്ലിക് ചെയ്യുക.

5. ചിത്രം അയയ്ക്കുക.

നിങ്ങളുടെ സന്ദേശം സ്വീകര്‍ത്താവിന് അപ്രത്യക്ഷമാകുന്നതിന് മുൻപ് സ്‌ക്രീന്‍ഷോട് എടുക്കാന്‍ കഴിയുമെന്നതിനാല്‍ വിശ്വസ്തരായ ആളുകള്‍ക്ക് മാത്രം വ്യൂ വണ്‍ ഫീചര്‍ ഉപയോഗിച്ച്‌ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രദ്ധിക്കുക. സ്‌ക്രീന്‍ഷോട് എടുക്കുമ്ബോള്‍ അയച്ചയാള്‍ക്ക് അറിയിപ്പൊന്നും ലഭിക്കില്ല.

0 comments: