റേഷന്‍ ഗുണഭോക്താക്കളില്‍ ഉള്‍പ്പെട്ട മുന്‍ഗണന വിഭാഗത്തെ കണ്ടെത്താന്‍ 13 വര്‍ഷം മുൻപ് തദ്ദേശസ്ഥാപനങ്ങള്‍ ദാരിദ്ര്യ ലഘൂകരണ പദ്ധതി പ്രകാരം തയാറാക്കിയ ബി.പി.എല്‍ പട്ടിക വീണ്ടും പൊടിതട്ടിയെടുക്കുന്നു.
ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയ സന്ദര്‍ഭത്തില്‍ തിരസ്കരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് പുതിയ ഉത്തരവ്. 2009ല്‍ തയാറാക്കിയ പട്ടികയില്‍ വ്യാപക പരാതികള്‍ ഉണ്ടായതിന് പിന്നാലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ വന്ന പട്ടികയാണ് വീണ്ടും പരിഗണനക്ക് വരുന്നത്.
ആദ്യം കുടുംബശ്രീ അംഗങ്ങള്‍ തയാറാക്കിയ ബി.പി.എല്‍ പട്ടിക വ്യാപക അബദ്ധങ്ങള്‍ക്ക് പിന്നാലെ അധ്യാപകരെ നിയോഗിച്ച് പുതുക്കുകയായിരുന്നു. എന്നാല്‍, അധ്യാപകര്‍ തയാറാക്കിയ പട്ടികയും അത്ര സുതാര്യമായിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടിക അനുസരിച്ച് സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തില്‍ ഗുണഭോക്താക്കളായ ബി.പി.എല്ലുകാരെ കണ്ടെത്തുന്നതില്‍ ഏറെ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.
0 comments: