2022, മേയ് 6, വെള്ളിയാഴ്‌ച

400 നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരം; ആദ്യഘട്ട അഭിമുഖം ഈ മാസം 13 വരെ

 


 കേരളത്തിലെ 400 നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ ജോലിക്ക് അവസരമൊരുക്കി നോര്‍ക്ക. റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ട അഭിമുഖം തിരുവനന്തപുരത്ത് 13 വരെ നടത്തും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തിരുവനന്തപുരത്ത് ജര്‍മന്‍ ഭാഷയില്‍ ബി വണ്‍ ലെവല്‍ സൗജന്യ പരിശീലനം നല്‍കും. ജര്‍മനിയിലും ഭാഷാപരിശീലനം തുടരും. ജര്‍മന്‍ രജിസ്ടേഷന്‍ നേടാനുള്ള പരിശീലനവും സൗജന്യമായി ലഭിക്കും. ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനുള്ള ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ആറുമാസത്തിനുള്ളില്‍ ബി വണ്‍, ബി ടു ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി കഴിഞ്ഞ ഡിസംബറില്‍ ഒപ്പുവെച്ച ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ്. ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയിലെയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനിലെയും ഉദ്യാഗസ്ഥര്‍ നേരിട്ടെത്തിയാണ് അഭിമുഖം നടത്തുന്നത്.

ആദ്യ വര്‍ഷം അഞ്ഞൂറിലധികം നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്‍ജിനിയറിങ്, ഐ.ടി., ഹോട്ടല്‍ മാനേജ്മെന്റ് അടക്കമുള്ള മേഖകളില്‍ ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. ഈ മേഖലകളില്‍ ഉദ്യോഗാര്‍ഥികളുടെ അക്കാദമിക നിലവാരം പരിശോധിക്കാനും ജര്‍മനിയിലെ കരിക്കുലം തൊഴില്‍ നിയമങ്ങള്‍ പരിചയപ്പെടുത്താനുമായി ജര്‍മന്‍ ഉദ്യോഗസ്ഥരും സംസ്ഥാനത്തെ വിദഗ്ധരും ചേര്‍ന്ന് ഇന്‍ഡോ ജര്‍മന്‍ മൈഗ്രേഷന്‍ ഉന്നതതല ശില്പശാല നടത്തി.


0 comments: