2022, മേയ് 6, വെള്ളിയാഴ്‌ച

പ്ലസ് ടു പരീക്ഷ ഫലം ജൂൺ 20ഓടെ -മന്ത്രി ശിവൻകുട്ടി

 

എസ്.എസ്.എൽ.സി ഫലം ജൂൺ 15ഓടെയും ഹയർ സെക്കൻഡറി ഫലം ജൂൺ 20 ഓടെയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.2022-23 അധ്യയനവര്‍ഷത്തെ സൗജന്യ കൈത്തറി സ്കൂൾ യൂനിഫോമിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം നടക്കാവ് ജി.വി.ജി.എച്ച്.എസ് സ്‌കൂളില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ പരിഗണിച്ച്നേരത്തേ നിശ്ചയിച്ച എൻ.എസ്.എസ് ക്യാമ്പുകൾ മാറ്റിവെച്ചതായും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്കൂള്‍ വിഭാഗത്തിൽ ഒന്ന് മുതല്‍ ഏഴുവരെ ക്ലാസിൽ പഠിക്കുന്നവർക്കും എയ്ഡഡ് സ്കൂള്‍ വിഭാഗത്തിൽ എല്‍.പി ക്ലാസുകാർക്കും സൗജന്യ കൈത്തറി യൂനിഫോം നൽകും.

0 comments: