2022, മേയ് 26, വ്യാഴാഴ്‌ച

സിബില്‍ സ്കോര്‍ കുറവായതിനാല്‍ ലോണ്‍ കിട്ടുന്നില്ലേ? എന്താണ് സിബില്‍, ലോണ്‍ കിട്ടാന്‍ എത്ര സ്‌കോര്‍ വേണം

ഒരുപാട് ആളുകള്‍ പരാതിയായി പറയാറുള്ളതാണ് സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ ലോണ്‍ കിട്ടിയില്ല എന്നത്. എന്നാല്‍ പലര്‍ക്കും സിബില്‍ സ്‌കോര്‍ എന്താണെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല.തെറ്റായ തീരുമാനങ്ങളിലൂടെയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെയും സിബില്‍ സ്കോര്‍ നഷ്ടപ്പെടുത്തുന്നവരാണ് ഏറെയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മികച്ച സ്കോര്‍ നേടാന്‍ എളുപ്പമാണ്.

എന്താണ് സിബില്‍ സ്കോ‌ര്‍, എത്ര വേണം?

ഒരാളുടെ ക്രെഡിറ്റ് ഹിസ്റ്ററി, റേറ്റിംഗ്, വിശദാംശങ്ങള്‍ എന്നിവയുടെ മൂന്നക്ക സംഗ്രഹമാണ് സിബില്‍ സ്കോര്‍. സിബില്‍ റിപ്പോര്‍ട്ട് അഥവാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലെ ഹിസ്റ്ററി നോക്കിയാണ് സ്കോര്‍ നിശ്ചയിക്കുന്നത്.

300 മുതല്‍ 900 വരെയാണ് സിബില്‍ സ്കോറിന്റെ റേഞ്ച്. 900 നോട് അടുക്കുന്തോറും നിങ്ങളുടെ സ്കോര്‍ മെച്ചപ്പെടുന്നു. 700-900 റേഞ്ചിനെ മികച്ച സിബില്‍ സ്കോര്‍ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ലോണ്‍ തുടങ്ങിയവ സിബിലിനെ ബാധിക്കുന്ന ഒന്നാണ്.

മികച്ച സിബില്‍ സ്കോറിനായി എന്ത് ചെയ്യണം?

മികച്ച സിബില്‍ സ്കോറുകള്‍ നിലനിര്‍ത്തുന്നതില്‍ കൃത്യമായ തിരിച്ചടവിന് വലിയ പ്രാധാന്യമാണുള്ളത്. ലോണ്‍ അടവ് തെറ്റുന്നത് സിബിലിനെ ബാധിക്കുമെങ്കിലും ഇക്കാര്യത്തില്‍ ആളുകള്‍ വളരെ ശ്രദ്ധാലുക്കളാണ്. മിക്കവരുടെയും സിബില്‍ സ്കോറിനെ കുറയ്ക്കുന്നത് ക്രെഡിറ്റ് കാര്‍‌ഡ് ഉപയോഗമാണ്.

കൃത്യമായ പദ്ധതികളോടെ ക്രെഡിറ്റ് കാര്‍ഡുകള്‍ കെെകാര്യം ചെയ്താല്‍ സിബില്‍ സ്കോര്‍ മികച്ചതാക്കാന്‍ സാധിക്കും. ലോണുകള്‍ മുടങ്ങിയാല്‍ കൃത്യസമയത്ത് തന്നെ ബൗണ്‍സ് ചാര്‍ജ് അടച്ചാല്‍ കുറച്ച്‌ നാളുകള്‍ക്ക് ശേഷം സിബില്‍ സ്കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. കൃത്യമായി ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നതും ഗുണം ചെയ്യും.

0 comments: