2022, ജൂൺ 26, ഞായറാഴ്‌ച

ബാങ്ക് ഓഫ് ബറോഡയിലെ നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

 

ബാങ്ക് ഓഫ് ബറോഡയിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്‌തികയിലേയ്ക്ക് നിയമനം നടത്തുന്നു.  കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്റിലാണ് ഒഴിവുകൾ. സ്ഥിരനിയമനമാണ്. ആകെ 325 ഒഴിവുകളാണുള്ളത്.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് - www.bankofbaroda.in വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നടപടികൾ 2022 ജൂൺ 22-ന് ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ 2022 ജൂലൈ 12-ന് അവസാനിക്കും. പരീക്ഷ തീയതി ഉടൻ തന്നെ പുറത്തിറക്കും.

അവസാന തീയതി

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 12 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

റിലേഷൻഷിപ്പ് മാനേജർ (ഗ്രേഡ്: SMG/S-IV) - 75

കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് (ഗ്രേഡ്: MMG/S-III) - 100

ക്രെഡിറ്റ് അനലിസ്റ്റ് (ഗ്രേഡ്: MMG/S-III) - 100

കോർപ്പറേറ്റ് & ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് (ഗ്രേഡ്: MMG/S-II) - 50

പേ സ്കെയിൽ

MMGS II - Rs 48170 x 1740 (1) – 49910 x 1990 (10) – 69180

MMGS III - Rs 63840 x 1990 (5) – 73790 x 2220 (2) – 78230

SMG/S-IV - Rs 76010 x 2220 (4) – 84890 x 2500 (2) – 89890

ഓൺലൈൻ പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷൻ (ജിഡി)/പേഴ്സണൽ ഇന്റർവ്യൂ (പിഐ)/സൈക്കോമെട്രിക് ടെസ്റ്റ് അസെസ്മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.bankofbaroda.in വഴി അപേക്ഷിക്കാൻ കഴിയും.

0 comments: