2022, ജൂൺ 21, ചൊവ്വാഴ്ച

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പർ ഇല്ലാതെ ആധാര്‍ കാര്‍ഡ് എങ്ങനെ ഡൗന്‍ലോഡ് ചെയ്യാം: വിശദാംശങ്ങളറിയാം

 


രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പർ ഇല്ലെങ്കിലും യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ആധാര്‍ കാര്‍ഡ് ഡൗന്‍ലോഡ് ചെയ്യാന്‍ ആധാര്‍ ഇഷ്യൂവിംഗ് ബോഡി യുനീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ (യുഐഡിഎഐ) ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പർഇല്ലാതെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആധാര്‍ പിവിസി കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള ഫോര്‍മാറ്റില്‍ ഡൗന്‍ലോഡ് ചെയ്യാം. ഇതിനായി താഴെപ്പറയുന്ന ഘട്ടങ്ങള്‍ പിന്തുടരാവുന്നതാണ്:

1. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് https://residentpvc.uidai.go.in/order-pvcreprint സന്ദര്‍ശിച്ച്‌ 'എന്റെ ആധാര്‍' തിരഞ്ഞെടുക്കുക

2. 'ഓര്‍ഡര്‍ ആധാര്‍ പിവിസി കാര്‍ഡ്' ഓപ്ഷനില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാര്‍ കാര്‍ഡ് നമ്പർ നല്‍കുക

3. ക്യാപ്ച കോഡ് നല്‍കുക

4. 'എന്റെ മൊബൈല്‍ നമ്പർ രെജിസ്റ്റര്‍ ചെയ്തിട്ടില്ല' ഓപ്ഷന്‍ ക്ലിക് ചെയ്യുക

5. ഒരു ഇതര മൊബൈല്‍ നമ്പർ നല്‍കി 'ഒടിപി അയയ്ക്കുക' ബടന്‍ ക്ലിക് ചെയ്യുക. നിങ്ങള്‍ക്ക് ഒരു ഒടിപി നമ്പർ ലഭിക്കുന്നത് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മൊബൈല്‍ നമ്പറിലായിരിക്കും 

6. 'നിബന്ധനകളും വ്യവസ്ഥകളും ചെക്ബോക്‌സില്‍ ക്ലിക് ചെയ്യുക, നിങ്ങള്‍ OTP നമ്പർ  പന്‍ച് ചെയ്തതിന് ശേഷം 'സമര്‍പിക്കുക' ബട്ടന്‍ തിരഞ്ഞെടുക്കുക

7. നിങ്ങള്‍ക്ക് ഇപ്പോള്‍ ആധാറിന്റെ പ്രിവ്യൂ കാണാം

8: വിശദാംശങ്ങള്‍ പരിശോധിച്ച്‌ ഓന്‍ലൈനായി പേയ്‌മെന്റ് നടത്തുന്നതിന് 'പേയ്‌മെന്റ് ഉണ്ടാക്കുക' ഓപ്ഷനില്‍ ക്ലികുചെയ്യുക.

നിങ്ങളുടെ 12 അക്ക ആധാര്‍ വിശദാംശങ്ങള്‍ നല്‍കേണ്ടതില്ലെങ്കില്‍, പകരം 16 അക്കങ്ങളുള്ള വെര്‍ച്വല്‍ ഐഡന്റിഫികേഷന്‍ നമ്പർ  (VID) ഉപയോഗിക്കാമെന്നത് ശ്രദ്ധിക്കുക. കൂടാതെ, ചില സജ്ജീകരണങ്ങള്‍ രെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പർ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ, രെജിസ്റ്റര്‍ ചെയ്യാത്ത മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല. രെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഉപയോഗിച്ചാല്‍ മാത്രമേ ആധാര്‍ പ്രിവ്യൂ ലഭ്യമാകൂ. രെജിസ്റ്റര്‍ ചെയ്യാത്ത മൊബൈല്‍ അധിഷ്ഠിത ഓര്‍ഡറിന് ആധാര്‍ കാര്‍ഡ് വിശദാംശങ്ങളുടെ പ്രിവ്യൂ ലഭിക്കില്ല.

0 comments: