2022-23 അദ്ധ്യായന വര്‍ഷം പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന നീന്തല്‍ പരിജ്ഞാനമുള്ള കായികതാരങ്ങള്‍ക്ക് 2 മാര്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതിനായി അക്വാറ്റിക് അസ്സോസിയേഷന്‍/ഫെഡറേഷന്‍/സ്‌കൂള്‍ ഗെയിംസ് എന്നിവയില്‍ ഏതിന്റെയെങ്കിലും സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നീന്തല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 25 മുതല്‍ വാങ്ങാം.
നീന്തല്‍ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ 2022 ജൂണ്‍ 29 ന് രാവിലെ 11 മണിക്ക് വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം എത്തിച്ചേരണം. വിവരങ്ങള്‍ക്ക് – 04862 – 232499, 9895112027, 8281797370.
0 comments: