3,61,091 പേര്‍ പരീക്ഷയെഴുതിയതില്‍ വിജയിച്ചത് 3,02, 865 പേരാണ്. സര്‍ക്കാര്‍ സ്്കൂലില്‍ 81. 72 ശതമാനമാണ് വിജയം. എയിഡഡ് സ്‌കൂളില്‍ 86.02 ശതമാനവും അണ്‍ എയിഡഡില്‍ 81.12 ശതമാനവുമാണ് വിജയം. വിജയശതമാനത്തില്‍ മുന്നില്‍ കോഴിക്കോട് ജില്ലയാണ്. 87. 79 ശതമാനമാണ് വിജയം. വയനാട്ടിലാണ് ഏറ്റവും കുറവ്. 75.07 ശതമാനമാണ് വിജയം. സയന്‍സ് വിഭാഗത്തില്‍ 86.14 ശതമാനവും ഹുമാനിറ്റീസില്‍ 76.65 ശതമാനവും കോമേഴ്‌സില്‍ 85. 69 ശതമാനവുമാണ് വിജയം.
നൂറുമേനി വിജയം നേടിയത് 78 സ്കൂളുകളാണ് . 28,480 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ല്‌സ് നേടി. എ പ്ലസ് നേടിവരില്‍ ഏറ്റവും മുന്നില്‍ മലപ്പുറം ജില്ലയാണ്.പ്ലസ്ടുവില്‍ 4,22,890 പേരും വിഎച്ച്‌എസ്‌ഇയില്‍ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടര്‍ന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിര്‍ണയം നടത്തിയത്.
0 comments: