2022, ജൂൺ 9, വ്യാഴാഴ്‌ച

(June 9)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷാഫലം തിയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ 15നും, 20 ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും .ജൂണ്‍ 10ന് എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു .പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം.

കൈറ്റ് വിക്ടേഴ്‌സിൽ കരിയർ ക്ലാസുകൾ

ഹൈസ്‌കൂൾ-ഹയർ സെക്കന്ററി ക്ലാസുകളിലെ കുട്ടികൾക്കായി ‘വാട്ട്‌സ് എഹെഡ്’ എന്ന പ്രത്യേക കരിയർ ഗൈഡൻസ് പരിപാടി 11 മുതൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. അഞ്ഞൂറിൽപ്പരം തൊഴിൽ മേഖലകളെ കുറിച്ചും 25000 ത്തിലധികം കോഴ്‌സുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഓരോ ദിവസവും അരമണിക്കൂർ സംപ്രേഷണം ചെയ്യുന്നത്.ലൈവായി കൈറ്റ് വിക്ടേഴ്‌സ് വെബ്‌സൈറ്റിലും (victers.kite.kerala.gov.in) തുടർന്ന് യുട്യൂബ് ചാനലിലും  പരിപാടി കാണാം. പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ് വിക്ടേഴ്‌സിൽ രാവിലെ 7നും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ വൈകുന്നേരം 7നും ഉണ്ടായിരിക്കും.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ്  എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ടോട്ടൽസ്റ്റേഷൻ, ബ്യൂട്ടീഷ്യൻ, ഗാർമെൻറ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ് (റ്റാലി), കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2360611, 8075289889, 9495830907.

എം.സി.എ പ്രവേശന പരീക്ഷ 12ന്

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സ് പ്രവേശനപരീക്ഷ ജൂൺ 12 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം,   എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ജനുവരിയിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി  (പി.ജി.ഡി.സി.എഫ്) റഗുലർ/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി പരീക്ഷകളുടേയും മാർച്ചിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) റഗുലർ/  സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും www.ihrd.ac.in ൽ ലഭിക്കും. 

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 2022 ജൂലൈ ആദ്യ വാരം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാലി അധിഷ്ഠിത ജി.എസ്.ടി കോഴ്‌സ് ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.lbscentre.kerala.gov.in ൽ ജൂൺ 25 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

അസാപ്-എൻ.ടി.ടി.എഫ് നൈപുണ്യ പരിശീലനത്തിനു ധാരണ

കണ്ണൂരിലെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്ണറായി നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനുമായി (എൻ.ടി.ടി.എഫ്) അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) കരാറിൽ ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ  സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അസാപ് കേരള ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ഉഷ ടൈറ്റസും എൻ.ടി.ടി.എഫ് ജോയിന്റ്  മാനേജിംഗ് ഡയറക്ടർ ആർ.രാജഗോപാലനും  കരാർ കൈമാറി.പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വ്യവസായ കേന്ദ്രീകൃതമായ  നൈപുണ്യ പരിശീലനം നൽകുന്നതിനും, പരിശീലനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുന്നതിനും സ്‌കിൽ പാർക്ക്  പരിപാലിക്കുന്നതിനും അടുത്ത പത്തു വർഷത്തേക്കുള്ള കരാറാണ് ഒപ്പുവെച്ചത്.

അധ്യാപകരുടെ ജോലിഭാരം: നിർദ്ദേശം സമർപ്പിക്കാം

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജുകളിലെ അധ്യാപകരുടെ ജോലിഭാരവും തസ്തികകളും പുനർനിർണയിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രത്യാഘാതങ്ങൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി അധ്യാപക/ പ്രിൻസിപ്പൽ/ മാനേജ്‌മെന്റ് സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും hedncommittee@gmail.com ൽ ജൂൺ 10നകം സമർപ്പിക്കണം. അഭിപ്രായങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ കൂടിക്കാഴ്ചയ്ക്ക് വിളിക്കും.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കാലിക്കറ്റ്‌ സര്‍വകലാശാലാ വാർത്തകൾ

അപേക്ഷത്തീയതി നീട്ടി

പിഎച്ച്.ഡി. ഓൺലൈൻ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒൻപതുവരെ നീട്ടി. 

രണ്ടാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.

ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്കൽ സയൻസ് നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഒക്ടോബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം. 

അധ്യാപക പരിശീലനം 

ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ, കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കായി സംഘടിപ്പിക്കുന്ന മെറ്റീരിയൽ സയൻസ് റിഫ്രഷർ കോഴ്സ് ജൂൺ 17 മുതൽ 30 വരെ. ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. കെമിസ്ട്രി, ഫിസിക്‌സ്‌, നാനോ സയൻസ് അധ്യാപകർക്ക് കോഴ്സിൽ പങ്കെടുക്കാം. ugchrdc.uoc.ac.in ഫോൺ: 0494 2407351. 

കേരള സര്‍വകലാശാലാ വാര്‍ത്തകള്‍

പി.ജി., എം.ടെക്. അഡ്മിഷൻ- ജൂൺ 10 വരെ അപേക്ഷിക്കാം

വിവിധ പഠനവകുപ്പുകളിലേക്ക് 2022-23 വർഷത്തെ പി.ജി., എം.ടെക്. അഡ്മിഷനു വേണ്ടിയുള്ള പ്രവേശനപ്പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10 വരെ നീട്ടി. 

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്(റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2017 &2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2021 നവംബറിൽ നാലാം സെമസ്റ്റർ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്‌സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

വൈവാവോസി 

ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം- റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ജൂൺ 8, 9, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി., ഏപ്രിൽ 2022 പരീക്ഷയുടെ വൈവാവോസി 15 മുതൽ ആരംഭിക്കും.

എം.ജി.സർവ്വകലാശാല വാർത്തകൾ 

പരീക്ഷാ ഫീസ്

അഞ്ചാം സെമസ്റ്റർ എം.സി.എ. - റെഗുലർ / സപ്ലിമെന്ററി / മേഴ്‌സി ചാൻസ് (അഫിലയേറ്റഡ് കോളേജ് & സി.പി.എ.എസ്.) പരീക്ഷകൾ ജൂൺ 29 ന് ആരംഭിക്കും.  പിഴയില്ലാതെ ജൂൺ 14 നും 525 രൂപ പിഴയോടു കൂടി ജൂൺ 15 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

പരീക്ഷാ തീയതി

  സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ മൂന്നാം സെമസ്റ്റർ എം.എഡ്. (2020-2022 ബാച്ച് സി.എസ്.എസ്.) എക്‌സ്‌റ്റേണൽ പരീക്ഷകൾ ജൂലൈ പതിനൊന്നിന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

 2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. - എൽ.എൽ.ബി. (2011, 2012 മുതൽ 2014 വരെ, 2015 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂൺ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ബി ഹെവിയറൽ സയൻസസ് 2021 സെപ്റ്റംബറിൽ നടത്തിയ 2020-2022 ബാച്ച് ഒന്നാം സെമസ്റ്റർ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 


0 comments: