2022, ജൂലൈ 17, ഞായറാഴ്‌ച

ഡല്‍ഹി പൊലീസില്‍ 2,268 ഹെഡ് കോണ്‍സ്റ്റബിള്‍ / കോണ്‍സ്റ്റബിള്‍

 

ഡല്‍ഹി പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍/ കോണ്‍സ്റ്റബിള്‍ തസ്തികയിലെ 2,268 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്‌ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സ്ത്രീകൾക്കും അപേക്ഷിക്കാം.

കോൺസ്റ്റബിൾ (ഡ്രൈവർ)- 1,411 ഒഴിവ്

യോഗ്യത: പന്ത്രണ്ടാംക്ലാസ് വിജയം/തത്തുല്യം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. വാഹന അറ്റകുറ്റപ്പണികളിൽ പരിജ്ഞാനമുണ്ടായിരിക്കണം. ശാരീരിക വൈകല്യമുള്ളവരും വനിതകളും അപേക്ഷിക്കേണ്ടതില്ല.

പ്രായം: 21- 30 വയസ്. 2022 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ശമ്പളം : 21,700 - 69,100 രൂപ.

ഹെഡ് കോൺസ്റ്റബിൾ- അസിസ്റ്റന്‍റ് വയർലെസ് ഓപ്പറേറ്റർ (എഡബ്ല്യുഒ)/ ടെലി പ്രിന്‍റർ ഓപ്പറേറ്റർ (ടിപിഒ)

പുരുഷൻമാർ: 573, സ്ത്രീ: 284.

യോഗ്യത: സയൻസ്, കണക്ക് വിഷയങ്ങൾ പഠിച്ച് പന്ത്രണ്ടാംക്ലാസ് ജയം. മെക്കാനിക്ക് കം-ഓപ്പറേറ്റർ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. കംപ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് പരിജ്ഞാനവും ഉണ്ടായിരിക്കണം.

പ്രായം: 18- 27 വയസ്. 2022 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ശമ്പളം: 25,500- 81,100 രൂപ.

തെരഞ്ഞെടുപ്പ്

 എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ശാരീരിക ക്ഷമതാ പരീക്ഷയും ട്രേഡ് ടെസ്റ്റും ഡൽഹിയിലായിരിക്കും നടക്കുക.

അപേക്ഷാ ഫീസ്

100 രൂപ. എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായും ഓഫ് ലൈനായും ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം

www.ssc.nic.in എന്നവെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷയ്ക്കു പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29. വെബ്സൈറ്റ് www.ssc.nic.in

0 comments: