2022, ജൂലൈ 1, വെള്ളിയാഴ്‌ച

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞുള്ള എൽ .എൽ .ബി. പഠനം ;എൽ.എൽ.ബിക്ക് ശേഷമുള്ള തൊഴിൽ അവസരങ്ങൾ

 

ഇന്ത്യയിൽ മാറി വരുന്ന തൊഴിൽ അവസരങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒരു മേഖലയാണ് നിയമപരമായ ഉദ്യോഗങ്ങൾ. അഞ്ചു വർഷം ദൈർഘ്യമുള്ള എൽ.എൽ.ബി കോഴ്സുകളാണ് ഇതിനായി ഇന്ന് മിക്ക വിദ്യാർഥികളും തിരഞ്ഞെടുക്കുന്നത്. പന്ത്രണ്ടാം ക്ലാസ്സ് പഠനത്തിന് ശേഷം കോമൺ ലോഅഡ്മിഷൻ ടെസ്റ്റെന്ന (ക്ലാറ്റ്) പ്രവേശന പരീക്ഷയെഴുതിയാണ് ഈ കോഴ്സുകൾക്ക് പ്രവേശനം നേടാനാവുക. കേരളത്തിന് പുറത്തുപോകാൻ താല്പര്യം ഇല്ലാത്തവർക്ക് കേരള ലോ എൻട്രൻസ് എക്സാമെഴുതി (കെ.എൽ.ഇ.ഇ) കേരളത്തിലെ സർക്കാർ ലോ കോളേജുകളിൽ പ്രവേശനം നേടാം.

എൽ.എൽ.ബിക്ക് ശേഷമുള്ള തൊഴിൽ അവസരങ്ങൾ 

മുൻസിഫ് /മജിസ്ട്രേറ്റ്

കേരളത്തിൽ എൽ.എൽ.ബി ഡിഗ്രിക്കു ശേഷം നേരിട്ട് ജഡ്ജ് അകാൻ അവസരം ഉണ്ട്. കേരളാ ഹൈ കോർട്ട് നടത്തുന്ന പ്രവേശന പരീക്ഷ മുഖേനയാണ് നിയമനം.

കമ്പനി ലീഗൽ അഡൈ്വസർ

ഇന്ന് മിക്ക കമ്പനികളും ലീഗൽ അഡൈ്വസറെ നിയമിക്കുന്നുണ്ട്. ഇതും നിയമ ബിരുദമുള്ളവർക്ക് പരീക്ഷിക്കാവുന്ന മേഖലയാണ്.

ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ

 ഐ.ബി.പി.എസ് (IBPS) നടത്തുന്ന എസ്.ഒ പരീക്ഷയിൽ ലോ ഓഫീസർ ആയി അപേക്ഷിക്കാം.

സിവിൽ സർവീസ് (ഐ.എ.എസ്/ ഐ.പി.എസ് മുതലായ കേന്ദ്ര സർവീസുകൾ) 

സിവിൽ സർവീസ് പരീക്ഷയിൽ മാർക്ക് നന്നായി സ്കോർ ചെയ്യാവുന്ന ഒരു ഓപ്ഷണൽ വിഷയമാണ് നിയമം. നിയമ ബിരുദം കഴിഞ്ഞ വിദ്യാർഥികൾക്ക് ജനറൽ സ്റ്റഡീസ് പേപ്പറിനായി മികച്ച രീതിയിൽ തയ്യാറെടുക്കാനുമാകും.

അധ്യാപനം

അഞ്ചു വർഷത്തെ എൽ.എൽ.ബിക്ക് ശേഷം രണ്ട് വർഷത്തെ എൽ.എൽ.എം കോഴ്സ് ചെയ്തവർക്ക് യു.ജി.സി നെറ്റ് പരീക്ഷ പാസായി കോളേജ് അധ്യാപകരായി ജോലി നോക്കാം. നിയമ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പുകൾ നേടി വിദേശരാജ്യങ്ങളിലും പഠനത്തിന് പോകാം. 

റിസർച്ച് അസ്സോസിയേറ്റ്

മിക്ക ഗവൺമെന്റ് ലോ കോളേജുകളിലും, യൂണിവേഴ്സിറ്റികളിലും റിസർച്ച് അസ്സോസിയേറ്റ് എന്ന തസ്തിക നിലവിലുണ്ട്. 

ലിറ്റിഗേഷൻ

ബാർകൗൺസിലിൽ എന്റോൾമെന്റ് ചെയ്തശേഷം സുപ്രീം കോടതി, ഹൈക്കോടതി, കീഴ് കോടതി എന്നിവിടങ്ങളിൽ വക്കീൽ ആയി പ്രാക്ടീസ് ചെയ്യാം. ലീഗൽ പ്രാക്ടിസിനു പ്രായപരിധി ഇല്ല. വക്കീലായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിൽ ആർ.ബി.ഐ, എസ്.ബി.ഐ എന്നിവിടങ്ങളിൽ ലീഗൽ പോസ്റ്റിൽ ജോലിക്കപേക്ഷിക്കാം.

0 comments: