അഗ്നിവീറുകളാവാന്‍ രാജ്യത്തെ പതിനായിരത്തിലേറെ വനിതകളും. നാവികസേനയുടെ അഗ്നിപഥ് നിയമനത്തിനായി ഒരാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തിലേറെ വനിതകള്‍.അഗ്നിപഥില്‍ ലിംഗഭേദം ഇല്ലെന്നും വനിതകള്‍ക്ക് അര്‍ഹിച്ച പ്രാതിനിധ്യം ഉണ്ടാവുമെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു.
രാജ്യസേവനം ആഗ്രഹിക്കുന്ന യുവവനിതാ ശക്തികള്‍ക്ക് കൂടി അവസരം തുറന്നിടുകയാണ് അഗ്നിപഥ്. സേനയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് വനിതകളാണ് അഗ്നിപഥില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. നാവികസേനയില്‍ നിയമനത്തിനായി ഒരാഴ്ചക്കിടെ മാത്രം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം വനിതകള്‍ ആണെന്ന് സേനാ അധികരികള്‍ അറിയിച്ചു. കര, വ്യോമ സേനകളിലും വനിതകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
3000 നിയമനങ്ങളാണ് ഈ വര്‍ഷം നാവികസേന നടത്തുന്നത്. അഗ്നിപഥില്‍ ലിംഗഭേദം ഇല്ലെന്നും വനിതകള്‍ക്ക് അര്‍ഹിച്ച പ്രാതിനിധ്യം ഉണ്ടാവുമെന്നും സേനാ അധികാരികള്‍ വ്യക്തമാക്കി. ഇത് ആദ്യമായാണ് സേനയില്‍ ഓഫീസര്‍ തസ്തികയ്ക്ക് താഴെയുള്ള തസ്തികകളിലേക്ക് വനിതകളെ നിയമിക്കുന്നത്. ഈ മാസം പകുതിയോടെ റിക്രൂട്ട്മെന്റ് റാലികള്‍ ആരംഭിക്കാനിരിക്കെ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉണ്ടാവുന്നത് അഗ്നിപഥിന്റെ സ്വീകാര്യതയാണ് ചൂണ്ടിക്കാട്ടുന്നത്.
0 comments: