2022, ജൂലൈ 21, വ്യാഴാഴ്‌ച

പ്ലസ് വണ്‍ അപേക്ഷ: ഒരു ദിവസംകൂടി നീട്ടി

 


പ്ലസ് വണ്‍ അപേക്ഷക്കാനുള്ള സമയം ഒരു ദിവസംകൂടി നീട്ടി. സി ബി എസ് ഇ വിദ്യാര്‍ഥികളുടെ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് ഒരു ദിവസംകൂടി നീട്ടിയത്.പത്താം ക്ലാസ് ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ നാളെ കോടതിയെ അറിയിക്കും. നാളെ മൂന്ന് മണിക്ക് ഹരജി പരിഗണിക്കും. അതുവരെ അപേക്ഷിക്കാനാണ് കോടതി അനുമതി.

അതിനിടെ പ്ലസ് വണ്‍ അപേക്ഷ സമയം ഇനിയും നീട്ടാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയച്ചു.

0 comments: