2022, ജൂലൈ 31, ഞായറാഴ്‌ച

അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്കുളള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

അംഗപരിമിത വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന, 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുളളതും 2,50,000 രൂപയില്‍ കവിയാത്ത കുടുംബവാര്‍ഷിക വരുമാനമുളളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് www.scholarships.gov.in എന്ന വെബ്‌സൈറ്റിലെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖാന്തിരം ഒക്‌ടോബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കാം.  തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

യോഗ്യത

  • പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുന്ന 40 ശതമാനത്തിൽ കുറയാതെ ഡിസ്എബിലിറ്റിയുള്ളവരാകണം അപേക്ഷകർ 
  • കുടുംബവാർഷിക വരുമാനം  2,50,000 രൂപയിൽ കവിയരുത്.

അപേക്ഷിക്കേണ്ട വിധം 

നിശ്ചയിക്കപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി www.scholarships.gov.in ലെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി ഒക്‌ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം. നേരിട്ടുള്ള അപേക്ഷ പരിഗണിക്കില്ല. 

സ്കോളർഷിപ്പ് സംബന്ധിച്ച പൊതുവായ നിർദേശങ്ങൾ 

1) സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളുടെ ആപ്ലിക്കേഷൻ ഐ.ഡി, പാസ്വേഡ് എന്നിവ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തശേഷം രേഖപ്പെടുത്തി കൈവശം സൂക്ഷിക്കേണ്ടതാണ്.

2) ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ ഏൽപ്പിക്കേണ്ടതും സ്ഥാപന മേധാവികൾ ആയത് വെരിഫൈ ചെയ്ത് അപൂവ് നൽകേണ്ടതും അപേക്ഷകൾ അതാത് ഇൻസ്റ്റിറ്റ്യൂഷൻസിൽ സൂക്ഷിക്കേണ്ടതുമാണ്. ഈ അപേക്ഷകൾ സ്കോളർഷിപ്പ് സ്റ്റേറ്റ് നോഡൽ ഓഫീസർ അതതു സ്ഥാപനങ്ങളിൽ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുന്നതാണ്. പരിശോധന സമയത്ത് അപാകത ബോധ്യപ്പെട്ടാൽ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് റദ്ദാക്കുന്നതും ഇൻസ്റ്റിറ്റ്യൂഷൻ നോഡൽ ഓഫീസർക്കെതിരെ അച്ചടക്കനടപടി സീകരിക്കുന്നതും ടിയാന്റെ - അശ്രദ്ധമൂലം കുട്ടികൾക്കും സർക്കാരിനും ഉണ്ടാകുന്ന ബാധ്യതയ്ക്ക് ടിയാൾ മാത്രമായിരിക്കും ഉത്തരവാദിയെന്നുമുളള വിവരം അറിയിക്കുന്നു.

3). പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസിന്അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളുടെ മതം ബാധകമല്ല. 

4. അപേക്ഷകരായ വിദ്യാർത്ഥികൾക്ക് ഒരു ദേശസാൽകൃത ബാങ്കിൽ ആക്ടീവായിട്ടുള്ള അക്കൗണ്ട് ഉണ്ടായിരിക്കണം.

സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നവർ സ്കോളർഷിപ്പിന്റെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ കൃത്യമായി ഓൺലൈനായി രേഖപ്പെടുത്തേണ്ടതാണ്.

വിശദവിവരങ്ങൾ www.scholarships.gov.in ൽ ലഭിക്കും. 

0 comments: