2022, ജൂലൈ 20, ബുധനാഴ്‌ച

(July 20)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement


പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം; ജൂലൈ 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

 2022-2023 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  നടത്തിയതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ടെത്തുകയോ അല്ലെങ്കില്‍ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നും sportsidukki21@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം. 

ജനറല്‍ നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കാം

മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂളില്‍ 2022-25 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ്  (ബയോളജി -കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛിക വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം.എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ് മാര്‍ക്ക് മതി. സയന്‍സ് വിഷയത്തില്‍ പഠിച്ചവരുടെ അഭാവത്തില്‍ ഇതര ഗ്രൂപ്പുകാരെയും പരിഗണിക്കും. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍  www.dhs.kerala.gov.in ല്‍ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 30. ഫോണ്‍: 0483 2760007

എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസലേഷണൽ എൻജിനിയറിംഗ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവർക്ക് അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടികളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. ആഗസ്റ്റ് 18 ആണ് അവസാന തീയതി. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in  7736136161/ 9995527866/ 9995527865.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ എഴുത്തു പരീക്ഷ

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജറിന്റെ 2022ലെ എഴുത്തു പരീക്ഷ  സെപ്റ്റംബർ 24, 25 തീയതികളിൽ നടക്കും. പരീക്ഷയ്ക്കുള്ള അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ  ആഗസ്റ്റ് 5 വരെയും പിഴയോടെ ആഗസ്റ്റ് 12 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.niyamasbha.org.

മെഡിക്കല്‍ പിജി പരിശീലനം; 22 കോഴ്സുകള്‍ക്ക് പുറമെ കിംസ്ഹെല്‍ത്തിന് മൂന്ന് കോഴ്സുകള്‍ കൂടി

കിംസ്ഹെല്‍ത്തിന് മൂന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളില്‍ കൂടി പിജി പരിശീലനം നടത്താന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) അംഗീകാരം നല്‍കി.റുമറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജി, ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി എന്നീ ഡിആര്‍എന്‍ബി കോഴ്സുകള്‍ക്കും ഇന്‍ഫക്ഷ്യസ് ഡിസീസ് ഫെലോഷിപ്പ് കോഴ്സിനുമാണ് കിംസ്ഹെല്‍ത്തിന് അംഗീകാരം ലഭിച്ചത്.ഇതോടെ എന്‍ബിഇഎംഎസിനു കീഴിലുള്ള 25 കോഴ്സുകളിലായി (ഡിഎന്‍ബി, ഡിആര്‍എന്‍ബി, എഫ്‌എന്‍ബി) 78 പിജി വിദ്യാര്‍ത്ഥികളെ എല്ലാ വര്‍ഷവും കിംസ്ഹെല്‍ത്തിന് പ്രവേശിപ്പിക്കാനാകും. മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയാണ് (ന്യൂഡല്‍ഹി) ദേശീയതലത്തില്‍ പ്രവേശനം കൈകാര്യം ചെയ്യുന്നത്.

യൂണിവേഴ്സിറ്റി വാർത്തകൾ 

എം .ജി .യൂണിവേഴ്സിറ്റി 

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ എം.സി.എ. (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി) 2022 ജൂൺ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21 മുതൽ 29 വരെ അതത് കോളേജുകളിൽ വച്ച് നടത്തും.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

അഞ്ച്, ആറ് സെമസ്റ്ററുകൾ എൽ.എൽ.ബി. (ത്രിവത്സരം) (2015-2017 അഡ്മിഷനുകൾ - സപ്ലിമെന്ററി, 2014 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2013 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ് / 2013 വരെയുള്ള അഡ്മിഷനുകൾ - തേർഡ് മെഴ്‌സി ചാൻസ്) ഏപ്രിൽ 2022  പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് ഒന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക് അഗ്രിക്കൾച്ചർ ടെക്‌നോളജി (2021 അഡ്മിഷൻ - റെഗുലർ - പുതിയ സ്‌കീം) ബിരുദ പരീക്ഷ ജൂൺ 2022 ന്റെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21, 25 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ വച്ച് നടത്തും.  വിശദവിവങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

 പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമെസ്റ്റർ ബി. എസ്. സി ഫിസിക്സ്‌ (2013 ന് മുൻപുള്ള അഡ്മിഷൻ -മേഴ്‌സി ചാൻസ് ) ബിരുദ പരീക്ഷ  ഡിസംബർ 2020-ന്റെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 19 ന് ന്യൂമാൻ കോളേജ് തൊടുപുഴയിലെ ഫിസിക്സ്‌ വിഭാഗത്തിൽ വച്ചു നടത്തുന്നതായിരിക്കും.  വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

റാങ്ക് ലിസ്റ്റ്

സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2022-2024 എം.ബി.എ. ബാച്ചിൽ അഡ്മിഷന് യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  ലിസ്റ്റ് www.mgu.ac.in, smbs.mgu.ac.in എന്നീ വെബ്‌സൈറ്റുകളിൽ പരിശോധിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ സ്‌കൂൾ സെന്റർ ആയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ്    റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി. (2022-2027) എസ്്.ടി. വിഭാഗത്തിൽ ഒഴിവുള്ള  ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  സയൻസ് മുഖ്യവിഷയമായുള്ള പ്ലസ്ടു ആണ് യോഗ്യത. 

കണ്ണൂർ യൂണിവേഴ്സിറ്റി 

പഞ്ചവത്സര എം. കോം. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരത്തുള്ള ഡോ: രാജൻ മെമ്മോറിയൽ ക്യാമ്പസിൽ 2022-23 അദ്ധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള എം.കോം (Five Year Integrated) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 2022  ജൂലൈ 27 അഞ്ച് മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹയർ സെക്കന്ററി അല്ലെങ്കിൽ കണ്ണൂർ സർവകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്

പ്രവേശന പരീക്ഷ എഴുതാൻ അവസരം

ജൂലൈ 11,13 തീയ്യതികളിൽ നടത്തിയ M Sc. Clinical and Counselling Psychology, M Sc. Environmental Science, Master of Library and Information Science എന്നീ പ്രോഗ്രാമുകളുടെ പ്രവേശന  പരീക്ഷ  എഴുതാൻ  സാധിക്കാതിരുന്ന  വിദ്യാർത്ഥികൾക്ക് ജൂലൈ 23 ന് അതത് പഠന വകുപ്പുകളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്.      ഒരിക്കൽ എഴുതിയവർക്ക് വീണ്ടും അവസരം ലഭിക്കുന്നതല്ല.

ബി.എ. അഫ്സൽ -  ഉൽ - ഉലമ അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2020 പ്രവേശനം) രണ്ടാം  സെമസ്റ്റർ ബി.എ. അഫ്സൽ-ഉൽ-ഉലമ (ഏപ്രിൽ 2021 സെഷൻ) ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ചോദ്യപേപ്പറുകളിൽ, 2C02AUA- HISTORY OF ARABIC LITERATURE- PART 1 എന്ന പേപ്പറിന്റെ പുതുക്കിയ ചോദ്യപേപ്പർ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.കോം. (റെഗുലർ-2020 പ്രവേശനം) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 29.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

എൻ.ഐ.ആർ.എഫ്.റാങ്കിങ്ങിൽ ഇടംപിടിച്ച് കണ്ണൂർ സർവകലാശാല 

നാഷണൽ ഇൻസിസ്റ്റൂഷണൽ  റാങ്കിങ് ഫ്രെയിംവർക് (എൻ.ഐ.ആർ.എഫ്)  2022ൽ, പങ്കെടുത്ത 1,875 സ്ഥാപനങ്ങളിൽ  151-200 ബാൻഡിൽ ഇടം പിടിച്ച് കണ്ണൂർ സർവകലാശാല.  രാജ്യത്തുടനീളമുള്ള വിവിധ സർവ്വകലാശാലകളെയും വിദ്യാഭാസ സ്ഥാപനങ്ങളെയും വിശാലമായ മാനദണ്ഡങ്ങൾ  അടിസ്ഥാനപ്പെടുത്തി റാങ്ക് ചെയ്യുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സംവിധാനമാണ്  എൻ.ഐ.ആർ.എഫ്.  കഴിഞ്ഞ വർഷമാണ് കണ്ണൂർ സർവകലാശാല ആദ്യമാ

ടൈംടേബിൾ

02.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ ഒക്ടോബർ  2021  (ന്യൂ ജനറേഷൻ) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ-2020 അഡ്‌മിഷൻ), എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-സപ്ലിമെന്ററി/  ഇംപ്രൂവ്മെന്റ്-2016-2019 അഡ്‌മിഷൻ), നവംബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷകൾക്ക് 19.07.2022 മുതൽ 22.07.2022 വരെ പിഴയില്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും ഫീസ് സ്റ്റേറ്റ്മെന്റും 23.07.2022 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അഞ്ചാം സെമസ്റ്റർ  ബിരുദ  (നവംബർ, 2021) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പരീക്ഷാഫലം

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി.  ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (സി ബി സി എസ് എസ് -റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 27.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

ബി.എ.എൽ.എൽ.ബി  പ്രവേശന പരീക്ഷ.

സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന   പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ 25.07.2022 ന് ഉച്ചയ്ക്ക് 3 മണിമുതൽ 5 മണി വരെ നടക്കുന്നതായിരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ 

എം.ബി.എ പ്രവേശനം -  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്,  സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.    റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ 



0 comments: