2022, ജൂലൈ 20, ബുധനാഴ്‌ച

അഗ്‌നിപഥ് പദ്ധതി വാട്‌സ്‌ആപ് വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ടോ? വൈറലായ സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാം

സൈന്യത്തില്‍ റിക്രൂട്‌മെന്റിനായി സര്‍കാര്‍ അടുത്തിടെ കൊണ്ടുവന്ന പദ്ധതിയാണ് അഗ്‌നിപഥ്.ഇതുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതിനുശേഷം, സ്‌കീമിനെക്കുറിച്ച്‌ ചില പുതിയ അപ്ഡേറ്റുകള്‍ തുടര്‍ചയായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പുറത്തുവരുന്നു. ഇതില്‍ ചിലത് ശരിയാണ്, എന്നാല്‍ മറ്റുചിലത് വ്യാജ സന്ദേശങ്ങളുമാണ്.

അടുത്തിടെ, അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള ഒരു സന്ദേശം കൂടുതല്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വാട്‌സ്‌ആപ് വഴിയാണ് അഗ്‌നിപഥ് സ്‌കീം രജിസ്ട്രേഷന്‍ നടക്കുന്നതെന്നാണ് ഈ സന്ദേശത്തില്‍ അവകാശപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ സന്ദേശത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാം.

പിഐബി യാഥാര്‍ഥ്യം വ്യക്തമാക്കി

കേന്ദ്രസര്‍കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) ഈ വൈറല്‍ സന്ദേശം വസ്തുതാപരമായി പരിശോധിച്ചു. അഗ്‌നിപഥ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ വാട്‌സ്‌ആപ് വഴിയാണെന്നുള്ള അവകാശവാദം പൂര്‍ണമായും തെറ്റാണെന്ന് പിഐബി ഫാക്‌ട് ചെക് (PIB Fact Check) ട്വീറ്റ് ചെയ്തു. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ ഉണര്‍ത്തി.

ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യുക

അഗ്‌നിപഥില്‍ നിങ്ങള്‍ക്ക് ഓഗസ്റ്റ് 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ അപേക്ഷിക്കുന്നതിന് കര, നാവിക, വ്യോമ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതുണ്ടെന്ന് പിഐബി അതിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് ഇവയാണ്. https://joinindianarmy.nic.in,https://indianairforce.nic.in, https://joinindiannavy.gov.in. ഇതുകൂടാതെ, നിങ്ങള്‍ക്ക് ഒരു തരത്തിലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.


0 comments: