2022, ജൂലൈ 11, തിങ്കളാഴ്‌ച

(July 11)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 പ്ലസ് വണ്‍ പ്രവേശനം: ഇന്നുമുതല്‍ അപേ​ക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18. ട്രയല്‍അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് ജൂലൈ 27നും നടക്കും.മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി ഓഗസ്റ്റ് 11. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ഓഗസ്റ്റ് 17ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി സെപ്റ്റംബര്‍ 30ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് ; വിദ്യാര്‍ഥികള്‍ ആധാര്‍ ലിങ്ക് ചെയ്യണം

 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള 2022-23 വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് അപേക്ഷകളുടെ രജിസ്‌ട്രേഷന്‍ ജൂലൈ ഒന്നിന് ആരംഭിച്ചു.മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍.2022-23 വര്‍ഷം പുതിയതോ പുതുക്കുന്നതോ ആയ എല്ലാ വിദ്യാര്‍ഥികളും അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്താല്‍ മാത്രമേ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കൂ.ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്ത ശേഷം 2022-23 വര്‍ഷം പുതിയതോ പുതുക്കുന്നതോ ആയ വാര്‍ഷിക വരുമാനം 2.5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ നാഷ്ണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 

ജെ.ഇ.ഇ മെയിൻ ഫലം പ്രഖ്യാപിച്ചു

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ 2022 (ജെ.ഇ.ഇ) ഒന്നാം സെഷൻ ഫലം പ്രഖ്യാപിച്ചു. https://jeemain.nta.nic.in/ എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം

പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് കോഴ്‌സ്

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്ററില്‍ 2022-2024 വര്‍ഷത്തെ (ANM Course) എഎന്‍എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 2022 ഡിസംബര്‍ 31ന് 17 വയസ് തികയണം. 30 വയസ് കവിയരുത്.അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ww.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി

ഐ.എച്ച്.ആർ.ഡിക്കു കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക് ഡിഗ്രി/ എം.സി.എ/ ബി.എസ്‌സി/ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ  ഫോറം ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റ് www.ihrd.ac.in ൽ നിന്നോ കോളേജ് വെബ്‌സൈറ്റ് www.cek.ac.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം.

ഐ.എം.ടി പുന്നപ്രയില്‍ എം ബി എ കോഴ്സിന് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജി (ഐ.എം ടി ) പുന്നപ്രയില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ ദ്വിവത്സര എം ബി എ 2022-23 ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍- 0477 -2267602, 8590599431, 9847961842, 9746125234.

സംസ്കൃത സർവ്വകലാശാലയിൽ ഫൈന്‍ആര്‍ട്സിൽ ബിരുദ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 15

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (ചിത്രകല, ചുമർചിത്രകല, ശില്പകല) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. എട്ട് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം നാല് വര്‍ഷമാണ്‌.സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി., പ്ലസ് ടു), സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, അപേക്ഷ ഫീസായി ഓൺലൈന്‍ വഴി ബിരുദ പ്രോഗ്രാമുകള്‍ക്ക്  50 രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 10/- രൂപ), ‍ഡിപ്ലോമ കോഴ്സുകള്‍ക്ക് 300/- രൂപ  (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 100/-രൂപ) അടച്ച രസീത് എന്നിവ അതാത് ക്യാമ്പസുകളിലെ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്ക് / ഡയറക്ടര്‍മാര്‍ക്ക് ജൂലൈ 23ന് മുന്‍പായി സമർപ്പിക്കേണ്ടതാണ്. 

ജെ.ഇ.ഇ മെയിൻ ഫലം പ്രഖ്യാപിച്ചു

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ 2022 (ജെ.ഇ.ഇ) ഒന്നാം സെഷൻ ഫലം പ്രഖ്യാപിച്ചു. https://jeemain.nta.nic.in/ എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം.

അയാട്ട എയർപോർട്ട് ഓപ്പറേഷൻസ് കോഴ്‌സ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) അയാട്ട എയർപോർട്ട് ഓപ്പറേഷൻസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kittsedu.org, 9446068080.

എ​​ച്ച്‌.​​എ.​​എ​​ല്ലില്‍ പി.​​ജി ഡി​​പ്ലോ​​മ

കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​മാ​​യ ഹി​​ന്ദു​​സ്ഥാ​​ന്‍ എ​​യ​​റോ​​നോ​​ട്ടി​​ക്സ് ലി​​മി​​റ്റ​​ഡ് (എ​​ച്ച്‌.​​എ.​​എ​​ല്‍) മാ​​നേ​​ജ്മെ​​ന്റ് അ​​ക്കാ​​ദ​​മി ഈ​​വ​​ര്‍​​ഷം ന​​ട​​ത്തു​​ന്ന മാ​​നേ​​ജ്മെ​​ന്റ് ഏ​​വി​​യേ​​ഷ​​ന്‍ മാ​​നേ​​ജ്മെ​​ന്റ് ദ്വി​​വ​​ത്സ​​ര ഫു​​ള്‍​​ടൈം റെ​​സി​​ഡ​​ന്‍​​ഷ്യ​​ല്‍ പോ​​സ്റ്റ്ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളി​​ല്‍ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടത്തിയ ബി.കോം. മോഡൽ I (പാർട്ട് 1 - ഇംഗ്ലീഷ്, പാർട്ട് 2 - അഡീഷണൽ ലാംഗ്വേജ് - ആനുവൽ സ്‌കീം - അദാലത്ത് സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

പി.എച്ച്.ഡി എൻട്രൻസ് പരീക്ഷ മാറ്റി

ജൂലൈ ഒൻപത് (ശനി), പത്ത് (ഞായർ) തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷ 2022 യഥാക്രമം ജൂലൈ 16 (ശനി), 17 (ഞായർ) തീയതികളിലേക്ക് മാറ്റി വച്ചു.  വിശദവിവരങ്ങൾക്ക് http://phd.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481-2732947 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലക്ക് കീഴിൽ കോട്ടയം, തലപ്പാടിയിൽ പ്രവർത്തിക്കുന്ന അന്തർ സർവ്വകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിലേക്ക് ടെക്‌നീഷ്യൻ കം ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ ഓപ്പറേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.iucbr.ac.in എന്ന വെബ് സൈറ്റിൽ.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒന്നും ജനറൽ, എസ്.സി. വിഭാഗങ്ങളിൽ രണ്ടും വീതം സീറ്റുകൾ ഒഴിവുണ്ട്.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ ഏഴ് രാവിലെ 11 ന് സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ഓഫീസിൽ സി.എ.പി. സെല്ലിൽ റൂം നമ്പർ 88 ബി യിൽ നേരിട്ട് ഹാജരാകേണ്ടതാണ്.  യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു., എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക്‌സ് ജേർണലിസം (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2020-2019 അഡ്മിഷനനുകൾ - സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് മുതൽ ഏഴ് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ എട്ട് മുതൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ 

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ 19 വരെ സർവ്വകലാശാലയിൽ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

കണ്ണൂർ യൂണിവേഴ്സിറ്റി

പരീക്ഷാവിജ്ഞാപനം

ഏഴ് (നവംബർ 2020), എട്ട് (ഏപ്രിൽ 2021) സെമസ്റ്റർ ബി. ടെക്. (പാർട് ടൈം ഉൾപ്പെടെ) സപ്ലിമെന്ററി പരീക്ഷകൾക്ക് 12.07.2022 മുതൽ 18.07.2022 വരെ പിഴയില്ലാതെയും 20.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം.  2011 മുതൽ 2014 വരെയുള്ള വിദ്യാർഥികളുടെ അവസാന അവസരമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി  അപേക്ഷിക്കാം.

സ്പോട്സ് സ്പെഷ്യൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബിരുദ സ്പോട്സ് സ്പെഷ്യൽ (നവംബർ 2021) പരീക്ഷകൾ 12.07.2022 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും

ടൈംടേബിൾ

25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

 പരീക്ഷാഫലം

·        മൂന്നാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി  അപേക്ഷിക്കാം

·        മൂന്നും (ഒക്റ്റോബർ 2020), അഞ്ചും (നവംബർ 2020) സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി/ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  

പ്രായോഗിക  പരീക്ഷ

മൂന്നാം സെമസ്റ്റർ ബി. കോം.  റെഗുലർ / സപ്ലിമെന്ററി  നവംബർ   2021 പരീക്ഷയുടെ ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ് പേപ്പറിന്റെ  പ്രായോഗിക  പരീക്ഷകൾ   07.07.2022, 08.07.2022 തീയതികളിൽ  അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി  -  അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓറിയന്റൽ ടൈറ്റിൽ  കോളേജുകളിൽ 2022-23   വർഷത്തെ  അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി  കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022  ജൂലൈ  21   വരെ അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവേശന വിജ്ഞാപനം  സർവകലാശാല വെബ് സൈറ്റിൽ .


0 comments: