2022, ജൂലൈ 16, ശനിയാഴ്‌ച

(July 16)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

സിബിഎസ്ഇ, ഐസിഎസ്ഇ ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ ഇടപെടണം; കേന്ദ്രത്തിന് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി

സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി.ശിവൻകുട്ടിയുടെ കത്ത്. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. ജൂലൈ 18ന് ആണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.പ്രവേശന നടപടികൾ വൈകിപ്പിച്ചത് മറ്റ് സിലബസിലെ വിദ്യാർത്ഥികളെ കൂടി പരിഗണിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ജൂലൈ 18ന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെങ്കിൽ, സിബിഎസ്, ഐസിഎസ്ഇ വിദ്യാർത്ഥികളെ, അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രി കത്തിൽ വ്യക്തമാക്കി. 

സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ ജനറൽ നഴ്‌സിം​ഗ്; പ്ലസ് ടൂ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന  15 സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ 2022 ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ് മാർക്ക് മതിയാകും. സയൻസ് വിഷയത്തിൽ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.അപേക്ഷാഫോമും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in)  ലഭിക്കും.

വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് വാഴ്സിറ്റിയില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനം

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റി 2022-23 വര്‍ഷത്തെ ബി.എസ് സി (പോള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഡെയറി സയന്‍സ്,ഡിപ്ലോമ ഇന്‍ ഫീഡ് ടെക്നോളജി,എം.എസ് സി-വൈല്‍ഡ് ലൈഫ് സ്റ്റഡീസ്,എം.എസ് സി -ബയോ സ്റ്റാറ്റിസ്റ്റിക്സ്,എം.എസ് സി -ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡെയറി ഇന്‍ഡസ്ട്രി,എം.എസ് സി-ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലര്‍ ബയോളജി,എം.എസ് സി-അപ്ലൈഡ് മൈക്രോബയോളജി,  എന്നി കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് https://application.kvasu.ac.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 21 വരെ അപേക്ഷ സ്വീകരിക്കും.

ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ശനി, ഞായര്‍ ദിവസങ്ങളില്‍

സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബിൽ  അംഗങ്ങള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടത്തുന്ന ദ്വിദിന ജില്ലാസഹവാസ ക്യാമ്ബ് 14 ജില്ലകളിലും ജൂലൈ 16, 17 തിയതികളില്‍ നടക്കും.മൊബൈല്‍ ആപ്പ്, ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍, ഐ.ഒ.ടി. (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) ഉപകരണങ്ങള്‍, ത്രിഡി കാരക്ടര്‍ മോഡലിങ് തുടങ്ങിയ നൂതനസാങ്കേതികവിദ്യയിലെ പരിശീലനമാണ് ക്യാമ്ബില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. 

ഐ.എച്ച്‌.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡവലപ്പ്മെന്റിന്റെ (ഐ.എച്ച്‌.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള  17 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 750/ രൂപ (എസ്.സി,എസ്.റ്റി 250/രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം.

ഗവ. ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 

രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17-35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി-പട്ടികവിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നാക്കകാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് ഇളവ് ലഭിക്കും. ജൂലൈ 20 നകം രജിസ്‌ട്രേഷന്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0473 4296496, 8547126028.

ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ്‌വൈവ്‌സ് കോഴ്‌സ്

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് നഴ്‌സിങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോമും പ്രൊസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും ജനറൽ വിഭാഗത്തിന് 200 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട ട്രയിനിങ് സെന്റർ പ്രിൻസിപ്പലിന് സമർപ്പിക്കണം. 


യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി. യൂണിവേഴ്സിറ്റി 

എം.ജി. ഓൺലൈൻ എം.കോം. കോഴ്‌സിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. - ഫിനാൻസ് ആന്റ് ടാക്സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര - ബിരുദ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പൂർണ്ണമായും ഓൺലൈനായി നടത്തുന്ന കോഴ്സ് യു.ജി.സി. അംഗീകാരമുള്ളതാണ്.  ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം.  ജോലി ചെയ്യുന്നവർക്കും റെഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുളളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2022-2024) എസ്.സി. സംവരണ വിഭാഗത്തിൽ ഒന്നും എസ്.ടി. സംവരണ വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്.  എം.ജി. സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത.  താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം .

വൈവാ വോസി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ ജൂലൈ 18 ന് വിവിധ കോളേജുകളിൽ നടത്തും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

പരീക്ഷാ ഫലം

ഒന്നാം വർഷ ബി.എം.ആർ.ടി. (2016 അഡ്മിഷൻ - സപ്ലിമെന്ററി / 2016 ന് മുൻപുള്ള അഡ്മിഷൻ - മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

ഓപ്പൺ അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജി വകുപ്പിൽ എം.ടെക്. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി, എം.എസ്.സി നാനോസയൻസ് ആന്റ് നാനോടെക്‌നോളജി (ഫിസിക്‌സ്) പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർത്ഥികൾക്കായി ഓപ്പൺ അഡ്മിഷൻ നടത്തുന്നു.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ 14 മുതൽ 31 വരെ സി.എ.പി. സെല്ലിലെ റൂം നമ്പർ 88 ബിയിൽ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.  

എം.ജി. പി.ജി. ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 20 വരെ

എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമൂകളിലേക്കും ബി.എഡ്. പ്രോഗ്രാമൂകളിലേക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം 20 വരെ നടത്താം.  സാധ്യതാ അലോട്ട്‌മെന്റ് ജൂലൈ 25 നും ഒന്നാം അലോട്ട്‌മെന്റ് ജൂലൈ 30 നും പ്രസിദ്ധീകരിക്കുന്നതാണ്.  സ്‌പോർട്ട്‌സ് / വികലാംഗ ക്വാട്ടാകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലൈ 18 വരെ അവസരമുണ്ടായിരിക്കും.

അപേക്ഷാ തീയതി

ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ./ എം.എസ്.സി./ എം.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2019 അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 29 മുതൽ ആഗസ്ത് നാല് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ച് മുതൽ ഒൻപത് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്ത് 11 വരെയും അപേക്ഷിക്കാം.  വിദ്യാർത്ഥികൾ പേപ്പറൊന്നിന് 45 രൂപ (പരമാവധി 210 രൂപ) വീതം  സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

ഡിപ്ലോമ കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ൽ 'പാലിയേറ്റീവ് കെയർ' എന്ന വിഷയത്തിൽ മൂന്ന് മാസ ഡിപ്ലോമ കോഴ്‌സ് ജൂലൈ 15 ന് ആരംഭിക്കുന്നു.  യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.  കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർക്ക്് iucdxmgu@gmail.com എന്ന ഇ-മെയിൽ മുഖേന രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക് 0481 - 2731580 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

മാറ്റി വച്ച പരീക്ഷകൾ ജൂലൈ 15 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല ജൂലൈ ഏഴ്, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ജൂലൈ 15 മുതൽ ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്്‌സൈറ്റിൽ

പരീക്ഷാ ഫീസ്

ആഗസ്ത് 10 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി / ലേണിംഗ് ഡിസെബിലിറ്റി) (2020 അഡ്മിഷൻ - റെഗുലർ / 2017 - 2019 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ്) (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 20 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 21 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 22 നും അപേക്ഷിക്കാം

പ്രാക്ടിക്കൽ പരീക്ഷ

2022 മെയ് മാസം നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ - മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18 ന് മാറമ്പള്ളി, എം.ഇ.എസ്. കോളേജിൽ വച്ച് നടത്തു.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് 2022 ജനുവരി, 2021 ഡിസംബർ, 2021 സെപ്റ്റംബർ, 2022 ജനുവരി മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സെഷ്യൽ സയൻസസ്) 2013, 2014, 2016, 2017 അഡ്മിഷനുകൾ (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാഫലം

മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. എ.  ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മലയാളം, അഫ്സൽ ഉൽ ഉലമ, സോഷ്യോളജി, ബി. എസ സി. മാത്തമാറ്റിക്സ്, ബി. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 23.07.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഗ്രേഡ്കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 13.07.2022 മുതൽ 16.07.2022 വരെ പിഴയില്ലാതെയും 19.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 22.07.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

തീയതി നീട്ടി

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെയും 18.07.2022 വരെയും പിഴയോടെ 19.07.2022  വരെയും നീട്ടി. അപേക്ഷകളുടെ പ്രിന്റൌട്ട് 22.07.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.



0 comments: