കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റി 2022-23 വര്‍ഷത്തെ ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.എസ് സി (പോള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് സീറ്റുകള്‍ 44 യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷ പാസായിരിക്കണം.
ഡിപ്ലോമ ഇന്‍ ഡെയറി സയന്‍സ്, സീറ്റുകള്‍ 33, ലബോറട്ടറി ടെക്നിക്സ് 33. യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യം, ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.
ഡിപ്ലോമ ഇന്‍ ഫീഡ് ടെക്നോളജി 11, യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ, മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ അഭിലഷണീയം.
എം.എസ് സി-വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, സീറ്റുകള്‍ 11, യോഗ്യത: ബോട്ടണി, സുവോളജി, വെറ്ററിനറി, ഫോറസ്ട്രി മുതലായ ബയോസയന്‍സ്‍ വിഷയങ്ങളില്‍ ബിരുദം.
എം.എസ് സി -ബയോ സ്റ്റാറ്റിസ്റ്റിക്സ് 11, യോഗ്യത: ബിരുദം (സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്/ഡേറ്റ സയന്‍സ്/മാത്തമാറ്റിക്സ് & സ്റ്റാറ്റിസ്റ്റിക്സ്)
എം.എസ് സി -ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡെയറി ഇന്‍ഡസ്ട്രി-7, യോഗ്യത: ബിരുദം (ഡെയറി സയന്‍സ്/ഫുഡ് ടെക്നോളജി/ഫുഡ് മൈക്രോ ബയോളജി/ബയോ ടെക്നോളജി/ഫുഡ് സയന്‍സ്, ന്യൂട്രീഷ്യന്‍ & ഡയറ്റിറ്റിക്സ്/കെമിസ്ട്രി/മൈക്രോബയോളജി)
എം.എസ് സി-ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലര്‍ ബയോളജി 17. യോഗ്യത: ബിരുദം (ബയോകെമിസ്ട്രി/ബയോ ടെക്നോളജി/മൈക്രോ ബയോളജി/കെമിസ്ട്രി/ഡെയറി സയന്‍സ്/സുവോളജി).
എം.എസ് സി-അപ്ലൈഡ് മൈക്രോബയോളജി 11, യോഗ്യത: ബിരുദം. (മൈക്രോബയോളജി/സുവോളജി/ബോട്ടണി/ബയോ ടെക്നോളജി/വെറ്ററിനറി സയന്‍സ്/അഗ്രികള്‍ചര്‍).
എം.എസ് സി-അനിമല്‍ ബയോടെക്നോളജി 17, യോഗ്യത: ബി.എസ് സി/ബി.ടെക് (ബയോടെക്നോളജി/ഡെയറി ടെക്നോളജി)
എം.എസ് സി-അനിമല്‍ സയന്‍സസ് 11, യോഗ്യത: BVSc & AH/ബി.എസ്.സി ലൈഫ് സയന്‍സസ്/പോള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്.
എം.എസ് സി-അപ്ലൈഡ് (ടാക്സിക്കോളജി 17, യോഗ്യത: ബിരുദം (സുവോളജി/ബോട്ടണി/അഗ്രികള്‍ചര്‍/കെമിസ്ട്രി/ഫാര്‍മസി).
പി.ജി ഡിപ്ലോമ കോഴ്സുകള്‍-ക്ലൈമറ്റ് സര്‍വിസസ് ഇന്‍ അനിമല്‍ അഗ്രികള്‍ചര്‍, ക്ലൈമറ്റ് സര്‍വിസസ്, വെറ്ററിനറി കാര്‍ഡിയോളജി, വെറ്ററിനറി അനസ്തേഷ്യോളജി.പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് https://application.kvasu.ac.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 21 വരെ അപേക്ഷ സ്വീകരിക്കും.
0 comments: