പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ 12-ാം ഗഡുവിന്‍റെ കാത്തിരിപ്പിലാണ്.എന്നാല്‍ ഇത് സംബന്ധിച്ച പ്രധാന വിവരം ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്.കേന്ദ്ര കൃഷി മന്ത്രാലയ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ച് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവായ 2000 രൂപ ഓഗസ്റ്റ്-നവംബര്‍ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തും. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ധനസഹായമായി പ്രതിവര്‍ഷം 6000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.
ഈ പദ്ധതിയുടെ 12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. കഴിഞ്ഞ മെയ് 31 ന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു.എന്നാല്‍, 12-ാം ഗഡു ലഭിക്കുന്നതിന് കര്‍ഷകര്‍ ഒരു പ്രധാന കാര്യം നടപ്പാക്കേണ്ടതുണ്ട്. അതായത് കര്‍ഷകര്‍ തങ്ങളുടെ e-KYC അപ്ഡേറ്റ് ചെയ്തിരിക്കണം. അതായത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് ജൂലൈ 31 മുന്‍പായി e-KYC പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പിഎം കിസാന്‍ യോജനയുടെ സഹായ ധനം ലഭിക്കില്ല.
0 comments: