2022, ജൂലൈ 19, ചൊവ്വാഴ്ച

യൂസര്‍മാരെ നിലനിര്‍ത്താന്‍ പുതിയ തന്ത്രവുമായി ഫേസ്ബുക്ക്; വരുന്നത് മള്‍ട്ടി പ്രൊഫൈല്‍ ഫീച്ചര്‍

 


യൂസര്‍മാരെ തങ്ങളുടെ ആപ്പില്‍ നിലനിര്‍ത്താന്‍ പുതിയ വഴികളുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക്.ഇത്തവണ, ഒരേ അക്കൗണ്ടിലേക്ക് ഒന്നിലധികം പ്രൊഫൈലുകള്‍ ലിങ്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരേ സമയം ഒരു യൂസറിന് പരമാവധി അഞ്ച് പ്രൊഫൈലുകള്‍ വരെ യൂസ് ചെയ്യാമെന്നതാണ് ഈ ഫീച്ചറിന്റെ ​പ്രത്യേകത. ഒരു അക്കൗണ്ടില്‍ തന്നെ ഈ അഞ്ച് പ്രൊഫൈലുകളും ഉപയോഗിക്കാന്‍ സാധിക്കും. അതേസമയം, ഈ ഫീച്ചറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉള്ള ആളുകളുമായി ഇടപഴകാന്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്നതാണ്.

 സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം ഒരു പ്രൊഫൈലും കുടുംബാംഗങ്ങള്‍ക്ക് വേണ്ടി മറ്റൊന്നും കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്കായി വേറൊരു പ്രൊഫൈലും ഇനി ഒറ്റ അക്കൗണ്ടിന് കീഴില്‍ ഉപയോഗിക്കാം.നിലവില്‍ ചില യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. ബീറ്റാ സ്റ്റേജിലെ പരീക്ഷണ ഘട്ടം പൂര്‍ത്തിയായതിന് ശേഷം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ഒരൊറ്റ ടാപ്പില്‍ ഒരു പ്രൊഫൈലില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ കഴിയു കഴിയുമെന്നതും പ്രത്യേകതയാണ്.

0 comments: