2022, ജൂലൈ 28, വ്യാഴാഴ്‌ച

വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ഇനി 18 തികയേണ്ട; മുന്‍കൂറായി അപേക്ഷ നല്‍കാം, നിര്‍ണായക വിജ്ഞാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

 


രാജ്യത്ത് പതിനെട്ട് വയസ് തികഞ്ഞവര്‍ക്കാണ് വോട്ടവകാശമെങ്കിലും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഇനി പ്രായപൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല.പതിനേഴ് വയസ് പൂര്‍ത്തിയായാല്‍ പട്ടികയില്‍ മുന്‍കൂറായി അപേക്ഷ നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.നിലവില്‍ പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുക. എന്നാല്‍ പുതിയ ഉത്തരവോടെ പതിനേഴ് തികഞ്ഞവര്‍ക്കും നേരത്തെതന്നെ പേര് ചേര്‍ക്കാം. ഇതിന് ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ വോട്ട് ചെയ്യാനുള്ള അവരം 18 പൂര്‍ത്തിയായ ശേഷമാകും ഉണ്ടാകുക. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ ഫോമുകള്‍ ഇനി ലളിതമാക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ തീരുമാനം നടപ്പാക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാഢെയും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

0 comments: