2022, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

എസ്ബിഐയിൽ 665 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം

 

വെൽത്ത് മാനേജ്മെൻറ് ബിസിനസിന് കീഴിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ  ഒഴിവുകൾ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ബാങ്കിൻെറ ഔദ്യോഗിക പോർട്ടലായ bank.sbi/careers or sbi.co.in/careers എന്നിവയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ 665 ഒഴിവുകളാണ് ഈ പോസ്റ്റിലുള്ളതെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2022 സെപ്തംബർ 20ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.

ആകെയുള്ള ഒഴിവുകളിൽ 75 എണ്ണം കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യുട്ടീവ് എന്ന പോസ്റ്റിലേക്കാണ്. റീജിയണൽ ഹെഡ് പോസ്റ്റിൽ 12 ഒഴിവുകളും റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ) വിഭാഗത്തിൽ 37 ഒഴിവുകളുമുണ്ട്. ഇവ കൂടാതെ സീനിയർ റിലേഷൻഷിപ്പ് മാനേജർ (147), ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ (52), പ്രോജക്ട് ഡെവലപ്‌മെന്റ് മാനേജർ (ബിസിനസ്) (2), റിലേഷൻഷിപ്പ് മാനേജർ (335) എന്നിങ്ങനെയും ഒഴിവുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

മാനേജർ (ബിസിനസ് ഡെവലപ്മെൻറ്) വിഭാഗത്തിൽ 2 ഒഴിവുകളും മാനേജർ (ബിസിനസ് പ്രോസസ്) വിഭാഗത്തിലായി ഒരൊഴിവും സെൻട്രൽ ഓപ്പറേഷൻസ് ടീം - സപ്പോർട്ട് വിഭാഗത്തിൽ 2 ഒഴിവുകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്.

എസ്ബിഐയിലെ ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

സ്റ്റെപ്പ് 1: അപേക്ഷിക്കാൻ താൽപര്യമുള്ളവർ ആദ്യം തന്നെ sbi.co.in എന്ന എസ്ബിഐയുടെ ഔദ്യോഗിക വെബ് പോർട്ടൽ സന്ദ‍ർശിക്കുക.

സ്റ്റെപ്പ് 2: എസ്ബിഐ ഹോം പേജിലെ കരിയർ വിഭാഗം സന്ദർശിക്കുക.

സ്റ്റെപ്പ് 3: ആദ്യം ജോയിൻ എസ്ബിഐയിൽ ക്ലിക്ക് ചെയ്യുക. പിന്നീട് നിലവിലെ ഓപ്പണിംഗുകളിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.

സ്റ്റെപ്പ് 4: ഇനി നിങ്ങൾക്ക് "എസ്ബിഐയിലെ വെൽത്ത് മാനേജ്മെന്റ് ബിസിനസ്സിൽ കരാർ അടിസ്ഥാനത്തിലുള്ള സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ റിക്രൂട്ട്മെന്റ്" എന്ന് വ്യക്തമാക്കിയിട്ടുള്ള ലിങ്ക് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5: ഓൺലൈനായി അപേക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.

സ്റ്റെപ്പ് 6: ഫോം പൂരിപ്പിച്ചതിന് ശേഷം നിങ്ങളുടെ ഡോക്യുമെൻറുകൾ അപ്‌ലോഡ് ചെയ്യുക.

സ്റ്റെപ്പ് 7: എസ്ബിഐ അപേക്ഷാ ഫീസ് അടയ്ക്കുക.

സ്റ്റെപ്പ് 8: ഭാവിയിലെ ഉപയോഗത്തിന് വേണ്ടി എസ്ബിഐ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

എസ്ബിഐയിൽ ഒഴിവുള്ള പോസ്റ്റുകളിൽ അപേക്ഷിക്കുന്നതിനായി നിങ്ങൾ അടയ്ക്കേണ്ട അപേക്ഷാ ഫീസ് എത്ര രൂപയാണ്?

ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗക്കാർ അപേക്ഷാ ഫീസും ഇൻറ്റിമേഷൻ ചാർജുകളും അടക്കം 750 രൂപയാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. ഈ തുക പിന്നീട് തിരികെ ലഭിക്കില്ല. എസ്‌സി/എസ്ടി, പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല. എസ്‌ബിഐ എസ്‌ഒ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഓഗസ്റ്റ് 30ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയിരുന്നു. ഔദ്യോഗിക അറിയിപ്പിൽ പറയുന്നത് പ്രകാരം എസ്‌ബിഐ എസ്‌ഒ വിഭാഗത്തിൽ ആകെ 714 തസ്തികകൾ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

0 comments: