2022, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഗണിതശാസ്ത്ര വൈഭവമുള്ള വിദ്യാർത്ഥികളെ കാത്ത് മാത്തമാറ്റിക്കൽ ഒളിംപ്യാഡ്

 

ഗണിതശാസ്‌ത്രവൈഭവമുള്ള  വിദ്യാർഥികളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഗണിതത്തിലെ ബൗദ്ധികമത്സരമാണ് മാത്തമാറ്റിക്കൽ ഒളിംപ്യാഡ്. രാജ്യാന്തര ഒളിംപ്യാഡിൽ നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും അതിലൂടെ ഗണിത ശാസ്ത്ര മേഖലയിൽ ആകർഷക കരിയറിനുള്ള സാധ്യതകളൊരുക്കുകയും ചെയ്യുന്നമാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ സെക്കൻഡറി - ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ്, പങ്കെടുക്കാനവസരം.

രാജ്യാന്തര മാത്തമാറ്റിക്കൽ ഒളിംപ്യാഡിനു മുന്നോടിയായുള്ള പരീക്ഷയാണ് , ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് (ഐ.ഒ.ക്യു.എം. - 2022–23).8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് (കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുൾപ്പടെ) നടത്തപ്പെടുന്ന ഐ.ഒ.ക്യു.എം. - 2022–23 പരീക്ഷക്കുള്ള അപേക്ഷ സമർപ്പണത്തിന്, സെപ്റ്റംബർ 8 വരെ സമയമുണ്ട്.

പരീക്ഷാ നടത്തിപ്പ്

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌ സിനാണ് , (എൻ.ബി.എച്ച്.എം.) നടത്തിപ്പ് ചുമതല. എന്നാൽ ആദ്യഘട്ടം നടത്താൻ എൻ.ബി.എച്ച് എം. മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷനെ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷാ ഘട്ടങ്ങൾ

ആദ്യഘട്ടമായ ഐ.ഒ.ക്യു.എം. പരീക്ഷ,ഒക്ടോബർ 30നാണ്  നടക്കും.ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് പരീക്ഷയിൽ മികവു തെളിയിക്കുന്ന വർക്കാണ് , രണ്ടാം ഘട്ടമായ ഇന്ത്യൻ നാഷനൽ മാത്തമാറ്റിക്കൽ ഒളിംപ്യാഡ് (ഐ.എൻ.എം.ഒ.) പരീക്ഷയിൽ പങ്കെടുക്കാനവസരം. രണ്ടാം ഘട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപെടുന്നവർ രാജ്യാന്തര മാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കും.

തെരഞ്ഞെടുപ്പ് രീതി

മൂന്നുമണിക്കൂർ ദൈർഘ്യമുള്ളതാണ്, ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് പരീക്ഷ. ആകെ നൂറുമാർക്കാണുള്ളത്. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല. ഐഒക്യുഎമ്മിൽ 20% മാർക്ക് നേടുന്നവർക്കു സർട്ടിഫിക്കറ്റ് നൽകും .ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് പരീക്ഷയിൽ ഏറ്റവും മികച്ച 600 പേർക്കു ലഭിക്കുന്നവർക്ക്, പ്രാദേശിക പരിഗണന കൂടാതെ ജനുവരി 15നുള്ള 4 മണിക്കൂർ ഇന്ത്യൻ നാഷനൽ മാത്തമാറ്റിക്കൽ ഒളിംപ്യാഡ് (ഐ.എൻ.എം.ഒ.) പരീക്ഷയിൽ പങ്കെടുക്കാം.ഇതിൽ 100 പേർ 12–ാം ക്ലാസുകാരും 500 പേർ മറ്റു ക്ലാസുകാരുമായിരിക്കും. തെരഞ്ഞെടുപ്പിൽ പെൺകുട്ടികൾക്കു വിശേഷപരിഗണന നൽകുന്ന വ്യവസ്ഥകളുമുണ്ട്.

രാജ്യാന്തര മാത്തമാറ്റിക്കൽ ഒളിംപ്യാഡ്

ജപ്പാനിലെ ചീബ നഗരത്തിൽ വെച്ചാണ്, രാജ്യാന്തര മാത്തമാറ്റിക്കൽ ഒളിംപ്യാഡ്  നടക്കുന്നത്. മാത്തമാറ്റിക്സ് കൂടാതെ, സയൻസ് ഒളിംപ്യാഡ്, അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ജൂനിയർ സയൻസ് വിഷയങ്ങളിലും സമാന ഒളിംപിക് മത്സരങ്ങളുണ്ട്.

അടിസ്ഥാനയോഗ്യത

അപേക്ഷകരുടെ ജനനത്തീയതി 2003 ഓഗസ്റ്റ് ഒന്നിനു മുൻപോ, 2010 ജനുവരിക്കു ശേഷമോ ആകരുത്. വിദ്യാർത്ഥികൾ, 2020 ഒക്ടോബർ 30 മുതലെങ്കിലും ഇന്ത്യയിൽ താമസിച്ചു പഠിക്കുന്നവരായിരിക്കണം.ഇന്ത്യൻ സ്കൂൾ സിസ്റ്റത്തിൽ ആ തീയതി മുതലെങ്കിലും പഠിക്കുന്നവർക്കും അവസരമുണ്ട്. അപേക്ഷകർ ,2022 ഒക്ടോബർ 30നു മുൻപ് 12–ാം ക്ലാസ് പഠനം പൂർത്തിയാക്കുന്നവരാകരുത്. നിർബന്ധമായും അപേക്ഷകർക്ക് ഇന്ത്യൻ പാസ്പോർട്ടിന് അർഹതയുണ്ടായിരിക്കണം.ഒ.സി.ഐ. (Overseas Citizen of India)കാർഡുകാർക്ക് ഈ പരീക്ഷയെഴുതാനവസരമുണ്ടെങ്കിലും ഇന്റർനാഷനൽ ഒളിംപ്യാഡിലേക്കു അവരെ പരിഗണിക്കില്ല.

അപേക്ഷ സമർപ്പണം

നിർദിഷ്ട വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം( https://emsecure.in/MTAEXAM ).സമീപത്തുള്ള റജിസ്റ്റേഡ് സ്കൂൾ കണ്ടുപിടിച്ച് നിർദിഷ്ട ഫോമിലെ അപേക്ഷയും 200 രൂപ അപേക്ഷാഫീസും നൽകണം.

കൂടുതൽ വിവരങ്ങൾക്ക്

www.mtai.org.in

http://olympiads.hbcse.tifr.res.in.


0 comments: