കെ മാറ്റ് 2022 ഫലം പ്രസിദ്ധീകരിച്ച് പരീക്ഷ കമ്മീഷണർ. കെ മാറ്റ് 2022 സെഷൻ 2 പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in.ൽ നിന്നും ഫലം പരിശോധിക്കാം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള എംബിഎ പ്രവേശനത്തിനായി ആഗസ്റ്റ് 28നാണ് കെ മാറ്റ് പരീക്ഷ നടത്തിയത്. ആഗസ്റ്റ് 29ന് പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 2 വരെ ഉത്തര സൂചികയിൻമേൽ പരാതി ഉന്നയിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
ഫലം പരിശോധിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in പരിശോധിക്കുക
- KMAT 2022 Candidate Portal Session Two ലിങ്കിൽ ക്ലിക്ക് ചെയ്യുക
- പുതിയ വിൻഡോയിൽ റിസൾട്ട് പിഡിഎഫ് ലിങ്ക് തുറക്കുക
- കെ മാറ്റ് 2022 മെറിറ്റ് ലിസ്റ്റ് സ്ക്രീനിൽ കാണാം
- ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക
സംസ്ഥാനത്തെ കോളേജുകളിൽ എംബിഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് കെമാറ്റ് 2022 നടക്കുന്നത്. ജനറൽ/എസ്ഇബിസി ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ കട്ട് ഓഫ് മാർക്ക് 10 ശതമാനവും എസ്സി/എസ്ടി വിഭാഗത്തിന് 7.5 ശതമാനവുമാണ്. കെ മാറ്റ് 2022 മൊത്തം 720 മാർക്കിലാണ് നടത്തുന്നത്. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ സഫീഷ്യൻസി ആന്റ് ലോജിക്കൽ റീസണിംഗ്, പൊതുവിജ്ഞാനം എന്നിവയാണ് വിഷയങ്ങൾ. ഓരോ ശരിയായ ഉത്തരത്തിനും, ഉദ്യോഗാർത്ഥികൾക്ക് നാല് മാർക്ക് നൽകും, ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും.
0 comments: